ഇന്ധന വില വര്‍ദ്ധനവിനെതിരെ എല്‍.ഡി.എഫ് സായാഹ്ന ധര്‍ണ്ണ നടത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി: പെട്രോളിയം ഉത്പനങ്ങളുടെ വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് കാളവണ്ടി സമരം നടത്തിയ ബി.ജെ.പി ഇന്ന് നിത്യവും വില വര്‍ദ്ധിപ്പിക്കാന്‍ സ്വകാര്യ കുത്തകകള്‍ക്ക് അനുവാദം കൊടുത്തിരിക്കുകയാണെന്ന് സി.പി.എം സംസ്ഥാന സമതിയംഗം അഡ്വ. കെ അനന്തഗോപന്‍ പറഞ്ഞു. ഇന്ധന വിലവര്‍ദ്ധനവിനെതിരെ എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ റാന്നി പെരുമ്പുഴയില്‍ നടന്ന സായാഹ്ന ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യാന്തര വിപണിയിലെ ക്രൂഡോയില്‍ വില വര്‍ദ്ധനവിന്റെ  അടിസ്ഥാനത്തിലാണ് മുമ്പ് വില വര്‍ദ്ധനവ് ഉണ്ടായിരുന്നതെങ്കില്‍, ഇപ്പോള്‍ നിത്യവും വില വര്‍ദ്ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുകയാണിവര്‍.  പാചകവാതക വില വര്‍ദ്ധിപ്പിക്കുക മാത്രമല്ല സാധാരണക്കാരന് നല്‍കിയിരുന്ന സബ്സിഡി ഇല്ലാതാക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സമസ്ത മേഖലയിലും ജനങ്ങളെ കൊള്ളയടിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. സര്‍ക്കാരിന്റെ  തെറ്റായ നയങ്ങളെ എതിര്‍ക്കുന്നവരെ രാജ്യദ്രോഹികളാക്കുകയാണ് ഈ സര്‍ക്കാര്‍ ചെയ്യുന്നതെന്നും  അദ്ദേഹം പറഞ്ഞു.

സി.പി.ഐ ജില്ലാ കമ്മറ്റിയംഗം ടി.പി അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. രാജു എബ്രഹാം എം.എല്‍.എ, പി.ആര്‍ പ്രസാദ്, ജോര്‍ജ് എബ്രഹാം, ആലിച്ചന്‍ ആറൊന്നില്‍, ലിസി ദിവാന്‍, അഡ്വ.മനോജ് മാത്യു, തോമസ് മാത്യു, റെജി കൈതവന, സാം പാലയ്ക്കാമണ്ണില്‍ എന്നിവര്‍ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...