സ്വിഫ്റ്റ് കമ്പനി രൂപീകരണo : കെ എസ് ആര്‍ ടി സിയില്‍ പണിമുടക്കിന് ആഹ്വാനം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സ്വിഫ്റ്റ് കമ്പനി രൂപീകരണത്തില്‍ നിന്ന് പിന്മാറണം , ശമ്പളപരിഷ്‌കരണം നടപ്പാക്കണം എന്നീ ആവശ്യങ്ങളുന്നയിച്ചു ഈ വരുന്ന 23 ന് കെ എസ് ആര്‍ ടി സിയില്‍ പണിമുടക്കിന് ആഹ്വാനം ചെയ്ത് യു ഡി എഫ് അനുകൂല സംഘടന.

സ്വിഫ്റ്റ് കമ്പനി രൂപീകരിക്കുന്നതില്‍ തൊഴിലാളി യൂണിയനുകളുടെ എതിര്‍പ്പ് മറികടക്കാന്‍ ഒത്തുതീര്‍പ്പ് നിര്‍ദേശം ധനമന്ത്രി തോമസ് ഐസക് ഇന്നലെ മുന്നോട്ട് വച്ചിരുന്നു. സ്വിഫ്റ്റ് കമ്പനി രൂപീകരിക്കുന്നതില്‍ യൂണിയനുകള്‍ക്ക് എതിര്‍പ്പുണ്ടെങ്കില്‍ അത് പൂര്‍ണമായും സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഉള്ള സൊസൈറ്റിയാക്കാമെന്നാണ് നിര്‍ദേശം.

ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍, കെ എസ് ആര്‍ ടി സി എം ഡി ബിജു പ്രഭാകര്‍ എന്നിവരുമായി യൂണിയന്‍ പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയിലാണ് ധനമന്ത്രി നിര്‍ദേശം മുന്നോട്ട് വെച്ചത്. പിരിച്ചുവിട്ടവര്‍ക്ക് പുനപ്രവേശനവും നിലവിലുള്ളവര്‍ക്ക് തൊഴിലും ശമ്പളവും ഉറപ്പുവരുത്തിയാല്‍ പരിഷ്കരണങ്ങളോട് സഹകരിക്കാമെന്ന് യോഗത്തില്‍ സിഐറ്റിയു അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...