ഓമല്ലൂര്‍ : ഇന്ധന വില വർധനയിൽ പ്രതിഷേധിച്ച് ഓമല്ലൂർ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി ആഹ്വാനം ചെയ്ത നടത്തിയ ചക്രം ഉരുട്ടു സമരത്തില്‍ നിരവധിയാളുകള്‍ പങ്കെടുത്തു. ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജ് സമരം ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ എ വർഗ്ഗീസ്, കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ കോ-ഓഡിനേറ്റര്‍ ബിനു ടി.ഡേവിഡ്, ജോൺസൻ വിളവിനാൽ, സജി കൊട്ടക്കാട്, കെ.ജി അനിത, വിജയ് ഇന്ദുചൂഡൻ, റോയ് മണ്ണിൽ, ബ്ലോക്ക് സെക്രട്ടറിമാരായ ലിജോ ബേബി, പ്രീദീപ് കെ നായർ, ലിനു മാത്യു, ജിത്ത് ജോൺ, സുജിത്ത്, സജി മുള്ളനിക്കാട് എന്നിവർ സംസാരിച്ചു.
പെട്രോളിയം കൊള്ളക്കെതിരെ ജനരോഷം ശക്തം ; ചക്രം ഉരുട്ടു സമരവുമായി ഓമല്ലൂരിലെ ജനങ്ങള്‍
RECENT NEWS
Advertisment