യുഎഇയിൽ പെട്രോൾ വില ലിറ്ററിന് 21 ഫിൽസും ഡീസൽ വില 23 ഫിൽസും കുറച്ചു

For full experience, Download our mobile application:
Get it on Google Play

യുഎഇയിലെ വാഹന ഉടമകൾക്ക് ആശ്വാസമായി പെട്രോൾ ലിറ്ററിന് 21 ഫിൽസും ഡീസലിന് 23 ഫിൽസും കുറച്ചു. പുതുക്കിയ വില ഇന്ന് അർദ്ധരാത്രി പ്രാബല്യത്തിൽ വരും. ഉപഭോക്താക്കൾക്ക് ആശ്വാസമായി ഏതാനും മാസങ്ങൾക്കിടെ വരുത്തുന്ന വലിയ കുറവാണ് ഇത്തവണ പ്രഖ്യാപിച്ചിരിക്കുന്നത്. സൂപ്പർ 98 പെട്രോളിന്റെ വില 3. 16 ദിർഹത്തിൽ നിന്ന് 2. 95 ദിർഹമാക്കിയാണ് കുറച്ചത്. സൂപ്പർ പെട്രോളിന്റെ വില അ‍ഞ്ചുമാസത്തെ ഇടവേളയ്ക്ക് ശേഷമാണ് മൂന്ന് ദിർഹത്തിൽ താഴെയെത്തുന്നത്. ഈ മാസം 3. 05 ദിർഹമായിരുന്ന സ്‍പെഷ്യൽ 95 പെട്രോളിന്മെയ്‌ മാസത്തിൽ2. 84 ദിർഹമായിരിക്കും വില. ഇ പ്ലസിന് 2. 97 ദിർഹം ഉണ്ടായിരുന്നത് 2. 76 ദിർഹമായാണ് കുറഞ്ഞത്. ഇത് 2. 82 ദിർഹമായിരുന്നു.

അതേസമയം ഡീസൽ വിലയിലും കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാസം 2. 91 ദിർഹമായിരുന്ന ഡീസൽ വില 2. 68 ദിർഹമായാണ് കുറഞ്ഞിരിക്കുന്നത്. 2015 മുതൽ അന്താരാഷ്‍ട്ര വിപണിയിലെ എണ്ണ വിലയ്‍ക്ക് അനുസൃതമായാണ് യുഎഇയിലെ പെട്രോൾ, ഡീസൽ വില നിശ്ചയിക്കുന്നത്. ഇതിനായി ഊർജ മന്ത്രാലയത്തിന് കീഴിൽ പ്രത്യേക കമ്മിറ്റിയും രാജ്യത്ത് നിലവിലുണ്ട്. എണ്ണവിലകുറയുന്നത് ടാക്സി നിരക്ക് കുറയ്ക്കാനും അവശ്യ സാധനങ്ങളുടെ വില കുറയാനും സഹായിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ധ്യതാ പരിശോധനയ്‌ക്കെത്തിയ 26കാരന് ഗർഭപാത്രം ; ഒടുവിൽ കാൻസറിൽ നിന്നും അത്ഭുതകരമായ രക്ഷപ്പെടൽ

0
ന്യൂഡല്‍ഹി: വിവാഹം കഴിഞ്ഞ് നാളുകളേറെ ആയിട്ടും കുട്ടികള്‍ ഉണ്ടാകാത്തതിനെ തുടര്‍ന്ന് ആശുപത്രിയില്‍...

സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി

0
തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് അഴിച്ചുപണിയുമായി സർക്കാർ. ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിനെ...

എഡിജിപിയുടെ ചോദ്യങ്ങൾ‌ക്ക് മറുപടി നൽകാതിരുന്ന കൊല്ലം കരുനാ​ഗപ്പള്ളി പോലീസ് സ്റ്റേഷനിലെ പോലീസുകാർക്ക് മെമ്മോ

0
കൊല്ലം: മൈ പോലീസ് സ്റ്റേഷനെക്കുറിച്ചുള്ള എഡിജിപിയുടെ ചോദ്യങ്ങൾ‌ക്ക് മറുപടി നൽകാതിരുന്ന കൊല്ലം...

പേഴ്സണൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട് താൻ ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നതായി മുഖ്യമന്ത്രി വി.ഡി. സതീശൻ

0
തിരുവനന്തപുരം: മുൻ സർക്കാരിന്റെ കാലത്തെ പേഴ്സണൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട്...