യു.എ.ഇയിൽ തുടർച്ചയായ രണ്ടാം മാസവും പെട്രോൾ വിലയിൽ വർധനവ്

For full experience, Download our mobile application:
Get it on Google Play

ദുബൈ: യു.എ.ഇയിൽ വീണ്ടും പെട്രോൾ വില വർധിപ്പിച്ചു. തുടർച്ചയായി രണ്ടാം മാസവും പെട്രോളിന് വില വർധിപ്പിച്ചപ്പോൾ ഡീസൽ വിലയിൽ മാറ്റം വരുത്തിയിട്ടില്ല. പെട്രോൾ ലിറ്ററിന് 27 ഫിൽസ് വരെയാണ് നാളെ മുതൽ വർധിക്കുക. ഏപ്രിലിൽ ലിറ്ററിന് 3 ദിർഹം 39 ഫിൽസ് വിലയുണ്ടായിരുന്ന സൂപ്പർപെട്രോളിന് നാളെ മുതൽ മൂന്ന് ദിർഹം 66 ഫിൽസായിരിക്കും നിരക്ക്. സ്‌പെഷ്യൽ പെട്രോളിന്റെ വില മൂന്ന് ദിർഹം 55 ഫിൽസായി വർധിപ്പിപ്പിട്ടുണ്ട്. ഏപ്രിലിൽ മൂന്ന് ദിർഹം 28 ഫിൽസായിരുന്നു വില. ഇപ്ലസ് പെട്രോളിന്റെ മൂന്ന് ദിർഹം 20 ഫിൽസിൽ നിന്ന് മൂന്ന് ദിർഹം 48 ഫിൽസായി വർധിപ്പിച്ചു. ഡീസൽ വില ലിറ്ററിന് നാല് ദിർഹം 69 ഫിൽസ് എന്ന നിരക്ക് തുടരും.

രാജ്യാന്തര വിപണിയിൽ ക്രൂഡ് വിലയിലെ മാറ്റങ്ങൾക്ക് അനുസരിച്ച് യു.എ.ഇയിലെ ഇന്ധന വില നിർണയ സമിതിയാണ് ഓരോ മാസവും പെട്രോൾ, ഡീസൽ വില പുതുക്കി നിശ്ചയിക്കുന്നത്. ഇന്ധന വില വർധനവിന് ആനുപാതികമായി ഓരോ എമിറേറ്റിലേയും ടാക്‌സി നിരക്കിലും മാറ്റമുണ്ടാകും. ഇറാൻ-യു.എസ്. സംഘർഷത്തെ തുടർന്ന് ഹോർമുസ് കടലിടുക്കിലുണ്ടായ പ്രതിസന്ധി ആഗോളതലത്തിൽ ക്രൂഡോയിൽ വില കുതിച്ചുയരുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...