മെയ് 4-ന് ജനവിധി എൽഡിഎഫിന് അനുകൂലമാകും ; പ്രവചനങ്ങളെ തള്ളി എം എ ബേബി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ഫലം ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് പൂർണ്ണമായും അനുകൂലമായിരിക്കുമെന്ന് സി പി എം ജനറൽ സെക്രട്ടറി എം എ ബേബി. വിവിധ എക്സിറ്റ് പോൾ ഫലങ്ങൾ പൂർണമായും തള്ളുന്നു. മെയ് 4-ന് പ്രഖ്യാപിക്കാനിരിക്കുന്ന യഥാർത്ഥ ജനവിധി കേരളത്തിൽ എൽ ഡി എഫിന് ഭരണ തുടർച്ച ഉണ്ടാക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നിലവിലെ എക്സിറ്റ് പോളുകളിൽ യുഡിഎഫിന് നേരിയ മുൻതൂക്കം നൽകുന്ന പ്രവചനങ്ങളുണ്ടെങ്കിലും അവ പലപ്പോഴും കൃത്യമാകണമെന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് എൽഡിഎഫിന് 80 മുതൽ 85 വരെ സീറ്റുകൾ മാത്രമേ ലഭിക്കൂ എന്നായിരുന്നു പല സർവേകളും പ്രവചിച്ചിരുന്നത്. എന്നാൽ ഫലം വന്നപ്പോൾ 99 സീറ്റുകൾ നേടി വൻ വിജയം കൈവരിക്കാൻ എൽഡിഎഫിന് സാധിച്ചു. ഇത്തവണയും പ്രവചനങ്ങളെ കടത്തിവെട്ടുന്ന ഫലമാണ് ഇടതുപക്ഷം പ്രതീക്ഷിക്കുന്നത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എക്സിറ്റ് പോളുകൾ വെറും അക്കാദമിക് പരിശോധനകൾക്ക് മാത്രമുള്ളതാണെന്നും മെയ് 4-ന് യഥാർത്ഥ ജനവിധി പുറത്തുവരുമ്പോൾ എൽഡിഎഫിന് അനുകൂലമായ വിധിയുണ്ടാകുമെന്നും ഇടതുപക്ഷം ഉറച്ചു വിശ്വസിക്കുന്നതായും അദ്ദേഹം പ്രതികരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...