പെട്രോള്‍ പമ്പില്‍നിന്ന് പണവും മൊബൈല്‍ഫോണും മോഷ്ടിച്ച കേസില്‍ യുവതി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ചെറായിയിലെ പെട്രോള്‍ പമ്പില്‍നിന്ന് പണവും മൊബൈല്‍ഫോണും മോഷ്ടിച്ച കേസില്‍ യുവതി അറസ്റ്റില്‍. തൃശ്ശൂര്‍ പട്ടിക്കാട് സ്വദേശി ജോസ്ന മാത്യു(22)വിനെയാണ് മുനമ്പം പോലീസ് ശനിയാഴ്ച പുലര്‍ച്ചെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ ജോസ്നയുടെ ഭര്‍ത്താവായ റിയാദിനായി പോലീസ് തിരച്ചില്‍ തുടരുകയാണ്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ചെറായി ജങ്ഷനിലെ രംഭാ ഫ്യൂവല്‍സ് പെട്രോള്‍ പമ്ബില്‍ കവര്‍ച്ച നടന്നത്. ഇവിടത്തെ ഓഫീസ് മുറി കുത്തിത്തുറന്ന രണ്ട് മോഷ്ടാക്കള്‍ 1.35 ലക്ഷം രൂപയും മൊബൈല്‍ ഫോണും കവരുകയായിരുന്നു.

പമ്പിലെ സിസിടിവി ദൃശ്യങ്ങളില്‍നിന്ന് മോഷ്ടാക്കളില്‍ ഒരാള്‍ സ്ത്രീയാണെന്ന് പോലീസ് തിരിച്ചറിഞ്ഞിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അത്താണിയിലെ ലോഡ്ജില്‍നിന്ന് ജോസ്നയെ പിടികൂടിയത്. പ്രതികള്‍ മോഷണത്തിനെത്തിയ കാറും ഓഫീസ് മുറി കുത്തിത്തുറക്കാന്‍ ഉപയോഗിച്ച സ്‌ക്രൂഡ്രൈവറും പോലീസ് കണ്ടെടുത്തു. കേസിലെ ഒന്നാംപ്രതിയായ റിയാദ് ഇരുപതിലധികം കേസുകളില്‍ പ്രതിയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗർഭനിരോധന ഉറകൾ കൂട്ടത്തോടെ എംസി റോഡിൽ തള്ളിയ സംഭവം ; കോൺഗ്രസ് കൗൺസിലർ ആഭ്യന്തര...

0
ആലപ്പുഴ : ചെങ്ങന്നൂരിൽ ഗർഭനിരോധന ഉറകൾ കൂട്ടത്തോടെ റോഡിൽ തള്ളിയ സംഭവത്തിൽ...

സുകുമാര കുറുപ്പ് വിദേശത്ത് ഉണ്ടെന്നത് അഭ്യൂഹമെന്ന് മന്ത്രി രമേശ്‌ ചെന്നിത്തല

0
കൊച്ചി: പിടികിട്ടാപുള്ളി സുകുമാര കുറുപ്പ് വിദേശത്ത് ഉണ്ട് എന്നത് അഭ്യൂഹമാണ് ആഭ്യന്തര മന്ത്രി...

റിമാൻഡ് പ്രതി ജയിൽ ചാടിയ സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടിയുണ്ടാവില്ല

0
ആലുവ: 56 തടവുകാർ ഉൾക്കൊള്ളാവുന്ന ജയിലിൽ 117 പേർ. ആലുവ സബ്ജയിൽ...

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് ; പ്രതികളുടെ സാന്നിദ്ധ്യം തെളിയിക്കാൻ ഇമേജ് മാച്ചിംഗ്...

0
തിരുവനന്തപുരം: പിണറായിയുടെ വസതിയില്‍ വെച്ച് ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളുടെ...