അനീഷിനെ പെണ്‍കുട്ടിയുടെ അമ്മ വിളിച്ചിരുന്നു ; തെളിവുകള്‍ പുറത്ത്‌

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പത്തു മിനിറ്റ് മുന്‍പ് വന്ന ഈ ഫോണ്‍കാള്‍ എടുത്ത പെണ്‍കുട്ടിയുടെ അമ്മ പോലിസില്‍ അന്വേഷിക്കാ നായിരുന്നു മറുപടി പറഞ്ഞത്. അനീഷ് ജോര്‍ജ് കൊല്ലപ്പെട്ടത് രാവിലെ 3.30 നായിരുന്നുവെന്നാണ് പോലിസ് പറയുന്നത്, ഇതിന് പത്തു മിനിറ്റ് മുന്‍പ് 3. 20 നാണ് കൊല്ലപ്പെട്ട അനീഷിന്റെ അമ്മ വിളിച്ചത്. നിലവില്‍ ഫോണ്‍ രേഖകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. മനപൂര്‍വമുള്ള കൊലപാതകമാണ് അനീഷിന്റേതെന്ന് ഇന്നലെ കുടുംബം ആരോപിച്ചിരുന്നു. ഇതിനെ സാധൂകരിക്കുന്ന തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്. കേസിലെ പ്രതിയായ ലാലന്‍ സൈമണിന്റെ ഭാര്യയടക്കമുള്ളവരെ ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ട്. കുത്തേറ്റ് മരിച്ച അനീഷിനെ പ്രതി ലാലന്‍ മനപ്പൂര്‍വ്വം വിളിച്ചു വരുത്തി കൊലപ്പെടുത്തിയതാണെന്ന് കുടുംബം ഇന്നലെ ആരോപിച്ചിരുന്നു. മുന്‍ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അനീഷിന്റെ അച്ഛനും അമ്മയും പറഞ്ഞു. ലാലന്റെ വീട്ടിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അനീഷ് ആ വീട്ടില്‍ പോകാറുണ്ടായിരുന്നു.

അനീഷിനെ വിളിച്ചതിന് ഫോണ്‍ രേഖകള്‍ തെളിവായുണ്ടെന്നും പെണ്‍കുട്ടിയുമായും അമ്മയുമായും ഏറെ നാളത്തെ പരിചയമുണ്ടെന്നും അനീഷിന്റെ അച്ഛനും അമ്മയും വ്യക്തമാക്കി. ഇന്നലെ പുലര്‍ച്ചയ്ക്കാണ് അനീഷ് ജോര്‍ജ് കൊല്ലപ്പെടുന്നത്. ലാലന്റെ കുടുംബവുമായി നേരത്തെ ബന്ധമുണ്ട്. അറിയാതെയാണ് അനീഷിനെ കൊല്ലപ്പെടുത്തിയതെന്ന ലാലന്റെ വാദം വിശ്വാസ യോഗ്യമല്ല എന്നാണ് അനീഷിന്റെ കുടുംബത്തിന്റെ വെളിപ്പെടുത്തല്‍. ലാലന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. മകളുടെ മുറിയില്‍ നിന്ന് ഒരാള്‍ ഇറങ്ങിപോകുന്നത് കണ്ടപ്പോള്‍ കള്ളനാണെന്ന് കരുതി തടയാന്‍ ശ്രമിക്കുകയും അതിനിടെ ഉന്തും തള്ളുമുണ്ടാകുകയും വെട്ടുകത്തികൊണ്ട് കുത്തുകയുമായിരുന്നു എന്നാണ് കേസില്‍ ലാലന്റെ മൊഴി.

കുളിമുറിയില്‍ വെച്ചാണ് കത്തികൊണ്ട് കുത്തിയത്. സ്റ്റേഷനിലെത്തി നടന്ന സംഭവം വിവരിക്കുകയും തുടര്‍ന്ന് പോലീസ് എത്തിയാണ് വീട്ടില്‍ കുത്തേറ്റ് കിടക്കുന്ന അനീഷിനെ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തുന്നതിന് മുമ്പുതന്നെ ഇയാള്‍ മരിച്ചിരുന്നു. പേട്ട സി.ഐക്കാണ് അന്വേഷണ ചുമതല. പ്രാഥമികമായി വ്യക്തിപരമായ കാരണങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. സംഭവത്തിന്റെ എല്ലാ വശങ്ങളും അന്വേഷിക്കുന്നുണ്ട്. മരിച്ച ആളും അടുത്തടുത്ത് താമസിക്കുന്നവരാണ്. പ്രതിക്ക് അനീഷിനോട് മുന്‍വൈരാഗ്യം ഉണ്ടായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കും. അനീഷ് എങ്ങനെ വീട്ടില്‍ എത്തിപ്പെട്ടു എന്നതിനെ കുറിച്ചും അന്വേഷിക്കുമെന്നും പോലീസ് പറഞ്ഞു. പുലര്‍ച്ചെ പോലീസ് എത്തി അറിയിച്ചപ്പോഴാണ് മകന്‍ വീട്ടില്‍ ഇല്ല എന്ന കാര്യം അനീഷിന്റെ വീട്ടുകാര്‍ അറിയുന്നത്. നാലാഞ്ചിറ ബഥനി കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ് കൊല്ലപ്പെട്ട അനീഷ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാഹനകൈമാറ്റം : അപേക്ഷകരെ ഓഫീസിൽ വിളിച്ചുവരുത്തരുതെന്ന് കേന്ദ്രം ; നടപ്പാക്കാതെ എംവിഡി

0
തിരുവനന്തപുരം : വാഹനകൈമാറ്റം കേന്ദ്രസർക്കാർ ആധാർ അധിഷ്ഠിത ഫെയ്‌സ്ലെസ് സംവിധാനത്തിലേക്ക് മാറ്റിയിട്ടും...

തിരുവനന്തപുരം പട്ടത്ത് ഗോഡൗണിൽ തീപ്പിടിത്തം : ഫയർഫോഴ്‌സിന്റെ നാല് യൂണിറ്റുകളെത്തി തീയണയ്ക്കാൻ ശ്രമം

0
തിരുവനന്തപുരം : പട്ടത്ത് ഗോഡൗണിൽ തീപ്പിടിത്തം. മെത്തയടക്കം സൂക്ഷിച്ചിരിക്കുന്ന ഗോഡൗണിലാണ് തീപ്പിടിത്തമുണ്ടായത്....

കൊല്ലത്ത് 12കാരനെ കാണാതായ സംഭവം ; സിസിടിവി ദൃശ്യങ്ങൾ പുറത്ത് ; കുട്ടി സൈക്കിളിൽ...

0
കൊല്ലം : കരുനാഗപ്പള്ളിയിൽ 12 വയസ്സുകാരൻ ബിലാലിനെ കാണാതായ സംഭവത്തിൽ നിർണായകമായ...

ന്യൂനപക്ഷ വിദ്യാലയങ്ങളിലെ അധ്യാപക നിയമനങ്ങൾക്ക് കെ-ടെറ്റ് നിർബന്ധമല്ല; ഉത്തരവിറക്കി കേരള പൊതുവിദ്യാഭ്യാസ വകുപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്തെ ന്യൂനപക്ഷ പദവിയുള്ള എയ്ഡഡ്, അൺ-എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക...