പെട്ടിമുടി ദുരന്തബാധിതരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം വിതരണം ചെയ്തു

For full experience, Download our mobile application:
Get it on Google Play

പെട്ടിമുടി : പെട്ടിമുടി ദുരന്തബാധിതരുടെ പുനരധിവാസം വേഗത്തിലാക്കിയുള്ള പ്രവർത്തനങ്ങളാണ് നടന്ന് വരുന്നത് . ഇതോടൊപ്പം സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായവും വിതരണം ചെയ്തു. മുഴുവൻ ആളുകളും മരണപ്പെട്ട കുടുംബത്തിലെ അവകാശികളെ കണ്ടെത്തി നടപടിക്രമങ്ങൾ പൂർത്തികരിച്ചാണ് ധനസഹായം നൽകിയത്. ഗസറ്റ് നോട്ടിഫിക്കേഷൻ വന്നിട്ടുള്ള 39 പേരുടെ അവകാശികളായ 81 പേർക്കായി ഒരു കോടി തൊണ്ണൂറ്റിയഞ്ച് ലക്ഷം രൂപയാണ് വിതരണം ചെയ്തത്.

റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ ധനസഹായ തുക വിതരണം നടത്തി. പെട്ടിമുടി ദുരന്തഭൂമിയിൽ മനുഷ്യ സാധ്യമായതെല്ലാം സർക്കാർ ചെയ്തിട്ടുണ്ടെന്ന് മന്ത്രി ഇ ചന്ദ്രശേഖരൻപറഞ്ഞു. വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി, ദേവികുളം എം എൽ എ എസ് രാജേന്ദ്രൻ, ജില്ലാ കളക്ടർ എച്ച് ദിനേശൻ, സബ് കളക്ടർ പ്രേം കൃഷ്ണൻ, എന്നിവരും ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, പൊതുപ്രവർത്തകർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...