കോവിഡിന്‍റെ മറ്റൊരു വകഭേദംകൂടി : അമേരിക്കയില്‍ മുന്നറിയിപ്പ് ; യു.കെ വൈറസിനെക്കാള്‍ വ്യാപന ശേഷി

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടൺ : വ്യാപന ശേഷി കൂടിയ കോവിഡ് വൈറസിന്‍റെ പുതിയൊരു വകഭേദം അമേരിക്കയിൽ പടരാൻ സാധ്യതയുണ്ടെന്ന് വൈറ്റ് ഹൗസ് കൊറോണ വൈറസ് ടാസ്ക് ഫോഴ്സിന്‍റെ മുന്നറിയിപ്പ്. യു.കെയിൽ പടർന്നുപിടിക്കുന്ന അതിതീവ്ര കോവിഡ് വകഭേദത്തെക്കാൾ കൂടുതൽ വ്യാപന ശേഷിയുള്ള പുതിയ വകഭേദം അമേരിക്കയിൽ കണ്ടെത്തിയതായാണ് റിപ്പോർട്ട്. വൈറസിന്റെ യു.എസ് വകഭേദം ഇതിനോടകം തന്നെ രാജ്യത്ത് പടർന്നുകൊണ്ടിരിക്കുകയാണെന്നും അമേരിക്കൻ മാധ്യമ റിപ്പോർട്ടുകളിൽ പറയുന്നു. കഴിഞ്ഞ വസന്തകാലത്തും വേനൽകാലത്തും റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളെക്കാൾ ഇരട്ടിയോളം വർധനവാണ് അടുത്തിടെ അമേരിക്കയിലുണ്ടായത്.

ഈ വർധനവ് കോവിഡിന്റെ പുതിയ വകഭേദം രൂപപ്പെട്ടുവെന്നതിന്റെ സൂചനയാണ് നൽകുന്നതെന്നും റിപ്പോർട്ടുകളിൽ പറയുന്നു. മുഖാവരണവും സാമൂഹിക അകലവും കൃത്യമായി പാലിച്ചില്ലെങ്കിൽ മഹാമാരി വളരെ വേഗത്തിൽ വ്യാപിക്കുമെന്നും സാഹചര്യം കൂടുതൽ വഷളാകുമെന്നും ടാസ്ക് ഫോഴ്സ് മുന്നറിയിപ്പ് നൽകുന്നു. രോഗവ്യാപനം തടയാൻ മികച്ച പ്രതിരോധന നടപടികൾ ആവശ്യമാണെന്നും വൈറ്റ് ഹൗസ് കൊറോണ ടാസ്ക് ഫോഴ്സ് സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. നിലവിൽ ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ളതും അമേരിക്കയിലാണ്. റെക്കോർഡ് കോവിഡ് കേസുകളാണ് വെള്ളിയാഴ്ച അമേരിക്കയിൽ റിപ്പോർട്ട് ചെയ്തത്. 24 മണിക്കൂറിനുള്ളിൽ മാത്രം 2,90,000 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 3,676 മരണവും റിപ്പോർട്ട് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...