Sunday, December 22, 2024 4:18 pm

രാജമല മണ്ണിടിച്ചില്‍ : കാണാതായവരില്‍ 6 പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു

For full experience, Download our mobile application:
Get it on Google Play

മൂന്നാര്‍ : രാജമലയിലെ പെട്ടിമുടിയില്‍ മണ്ണിടിച്ചിലില്‍ കാണാതായവരില്‍ 6 പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ഇതോടെ മരിച്ചവരുടെ എണ്ണം 49 ആയി. ഇനി 24 പേരെ  കണ്ടെത്താനുണ്ട്. തെരച്ചില്‍ നാലാം ദിവസത്തിലേക്ക് കടന്നിട്ടും 12 പേര്‍ മാത്രമാണ് രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം 17 പേരുടെ മൃതദേഹമാണ് കണ്ടെടുത്തത്. ഇതില്‍ 8 എണ്ണം പുഴയില്‍ നിന്നും 9 എണ്ണം ചെളിയില്‍ നിന്നുമാണ് കണ്ടെടുത്തത്. മൂന്നു തലമുറകളായി മൂന്നാറില്‍ കഴിയുന്ന തൊഴിലാളികളും കുടുംബാംഗങ്ങളുമാണു ദുരന്തത്തില്‍പെട്ടത്. ഇവര്‍ക്കെല്ലാം തലമുറകളായി വോട്ടവകാശവും റേഷന്‍കാര്‍ഡുകളും ഇവിടെയുണ്ട്.

അതേസമയം മൂന്നാര്‍ പെട്ടിമുടിയില്‍ തെരച്ചിലിനെത്തിയ ആലപ്പുഴയില്‍ നിന്നുള്ള അഗ്നിശമന സേനാഗത്തിന് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ഈ സംഘത്തെ പൂര്‍ണ്ണമായും ക്വാറന്റെനിലാക്കി. ഈ സംഘത്തിലുള്ളവരുമായല്ലാതെ ഇയാള്‍ക്ക് പ്രാഥമിക സമ്പര്‍ക്കം ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

പെട്ടിമുടിയില്‍ മരിച്ചവരുടെ ബന്ധുക്കള്‍ കോവിഡ് വ്യാപനം രൂക്ഷമായ തമിഴ്നാട്ടില്‍ നിന്ന് കൂട്ടത്തോടെ എത്തുന്ന സാഹചര്യത്തില്‍ തെരച്ചിലിനെത്തിയ മുഴുവന്‍ രക്ഷാപ്രവര്‍ത്തകര്‍ക്കും കോവിഡ് പരിശോധന നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ശരീരോഷ്മാവ് പരിശോധന മാത്രം നടത്തിയാണ് തമിഴ്നാട്ടില്‍ നിന്നുള്ളവരെ ചെക്പോസ്റ്റുകളില്‍ നിന്നും കടത്തി വിടുന്നത്. പെട്ടിമുടിയില്‍ പോലീസിനും അഗ്നിശമന സേനാ ജീവനക്കാര്‍ക്കും റവന്യൂ ഉദ്യോഗസ്ഥര്‍ക്കും ദേശീയദുരന്തനിവാരണസേന സംഘത്തിനും ഘട്ടം ഘട്ടമായാകും ആന്റിജന്‍ പരിശോധന നടത്തുക. ഇന്നലെ 10 പേര്‍ക്ക് പരിശോധന നടത്തിയിരുന്നു. ആര്‍ക്കും കോവിഡ് ഇല്ല.

മൂന്നാറിലെ തോട്ടം തൊഴിലാളികളില്‍ ഭൂരിഭാഗവും തമിഴ്നാട്ടില്‍ നിന്നെത്തിയവരാണ്. മണ്ണിനടിയില്‍പ്പെട്ട തങ്ങളുടെ കുടംബാംഗങ്ങളെ അവസാനമായി ഒരു നോക്ക് കാണാന്‍ തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് 1000ല്‍ അധികം പേരെങ്കിലും എത്തിയിട്ടുണ്ടെന്നാണ് പോലീസിന്റെ കണക്ക്.

tvs 2
ncs-up
rajan-new
memana-ad-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അമിതവേഗതയിൽ എത്തിയ കാറിടിച്ച് നാലുവയസ്സുകാരന് ദാരുണാന്ത്യം

0
മുംബൈ: മുംബൈ വഡാലയിൽ അമിതവേഗതയിൽ എത്തിയ കാറിടിച്ച് നാലുവയസ്സുകാരന് ദാരുണാന്ത്യം. അംബേദ്കർ...

ഹരിയാനയിൽ കാളയെ വാഹനത്തിൽ കൊണ്ടുപോയ ഡ്രൈവർക്ക് ഹിന്ദുത്വവാദികളുടെ ക്രൂര മർദ്ദനം

0
ഹരിയാന : കാളയെ വാഹനത്തിൽ കൊണ്ടുപോയ ഡ്രൈവർക്ക് ഹിന്ദുത്വവാദികളുടെ ക്രൂര മർദ്ദനം....

സ്‌കൂളില്‍ ക്രിസ്മസ് ആഘോഷം നടത്തിയതിന് അധ്യാപകരെ ഭീഷണിപ്പെടുത്തി ; വിഎച്ച്പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

0
പാലക്കാട് : സ്‌കൂളില്‍ ക്രിസ്മസ് ആഘോഷം നടത്തിയതിന് അധ്യാപകരെ ഭീഷണിപ്പെടുത്തിയ വിശ്വ...

തങ്ക അങ്കി ഘോഷയാത്ര ; ഡിസംബർ 25, 26 തീയതികളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ജില്ലാ...

0
പത്തനംതിട്ട: ശബരിമല മണ്ഡല പൂജയോട് അനുബന്ധിച്ച് തീർത്ഥാടകരുടെ തിരക്ക് നിയന്ത്രിക്കുന്നതിനും തങ്ക...