പോപ്പുലര്‍ ഫ്രണ്ട് ജില്ലാ സെക്രട്ടറിയെ എന്‍.ഐ.എ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: പോപ്പുലര്‍ ഫ്രണ്ട് ജില്ലാ സെക്രട്ടറിയെ എന്‍.ഐ.എ അറസ്റ്റ് ചെയ്തതിലും അടൂരിലെ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ജില്ലാ കമ്മിറ്റി ഓഫീസില്‍ പരിശോധന നടത്തിയതിലും പ്രതിഷേധിച്ച്‌ പ്രവര്‍ത്തകര്‍ സെന്‍ട്രല്‍ ജങ്ഷനില്‍ റോഡ് ഉപരോധിച്ചു. ജില്ലാ സെക്രട്ടറി സാദിഖ് മുഹമ്മദിന്റെ വെട്ടിപ്രം കൊന്നമൂട്ടിലുള്ള വീട്ടിലും പറക്കോട്ടെ ജില്ലാ ഓഫീസിലും ഒരേ സമയത്താണ് എന്‍.ഐ.എ സംഘം എത്തിയത്. ഇരുപത്തഞ്ചോളം വരുന്ന എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷയൊരുക്കാന്‍ സി.ആര്‍.പി.എഫ് സംഘവുമുണ്ടായിരുന്നു. പരിശോധനാ സംഘം സ്ഥലത്ത് എത്തിക്കഴിഞ്ഞ് ലോക്കല്‍ പോലീസിനെ വിളിച്ചു വരുത്തുകയായിരുന്നു. കസ്റ്റഡിയില്‍ എടുത്ത സാദിഖ് മുഹമ്മദിനെ എന്‍.ഐ.എ സംഘം കൊച്ചിയിലെത്തിച്ച്‌ അറസ്റ്റ് രേഖപ്പെടുത്തി.

ആറുമണിക്കൂറോളം സാദിഖിന്റെ വീട്ടില്‍ പരിശോധന ഉണ്ടായിരുന്നു. വീട്ടില്‍ നിന്ന് ചില നോട്ടീസുകളും പേപ്പറുകളും ലാപ്‌ടോപ്പും മൊബൈല്‍ ഫോണും പെന്‍ഡ്രൈവും പിടിച്ചെടുത്തു. രാജ്യവ്യാപകമായി നടന്ന റെയ്ഡില്‍ പ്രതിഷേധിച്ച്‌ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തകര്‍ ഇന്നലെ രാവിലെ 11 മണിയോടെയാണ് സെന്‍ട്രല്‍ ജങ്ഷനില്‍ റോഡ് ഉപരോധിച്ചത്. ഗതാഗതം പൂര്‍ണമായും തടസപ്പെടുത്തിയായിരുന്നു ഉപരോധം. ഇന്നലെ വൈകീട്ട് അടൂര്‍ നഗരത്തിലും പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എകെ-47 വിവാദം : തേജസ്വി യാദവ് കസ്റ്റഡിയിലെടുത്ത് പോലീസ് ; രാജ്ഭവൻ മാർച്ചിൽ ...

0
പട്‌ന : ബിഹാറിൽ ആർ.ജെ.ഡി. നടത്തിയ ലേക്ഭവൻ മാർച്ചിലുണ്ടായ സംഘർഷത്തെത്തുടർന്ന് പ്രതിപക്ഷ...

ഓട്ടിസം ബാധിച്ച പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

0
കൊല്ലം : ഓട്ടിസം ബാധിച്ച പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ....

സി ജെ പി പ്രതിഷേധങ്ങളിൽ വിദ്യാർഥികൾക്ക് വിലക്ക് ; വിവാദമായതോടെ ഉത്തരവ്...

0
ചെന്നൈ : സി.ജെ.പി സംഘടിപ്പിക്കുന്ന പ്രതിഷേധങ്ങളിൽ നിന്ന് വിദ്യാർഥികളെ വിലക്കാൻ ഉത്തരവിട്ട്...

മലപ്പുറത്ത് വീട്ടില്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ച് വന്‍ തീപിടുത്തം

0
മലപ്പുറം: വീട്ടില്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ച് വന്‍ തീപിടുത്തം....