അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ടുകാര്‍ക്ക് വഴിവിട്ട് സഹായം ചെയ്തുകൊടുത്ത് പോലീസ് ഉദ്യോഗസ്ഥന്‍

For full experience, Download our mobile application:
Get it on Google Play

എറണാകുളം: എന്‍ഐഎ പരിശോധനയുടെ പേരില്‍ നടത്തിയ ഹര്‍ത്താലില്‍ ആക്രമണം നടത്തിയതിനെ തുടര്‍ന്ന് അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ടുകാര്‍ക്ക് വഴിവിട്ട് സഹായം ചെയ്തുകൊടുത്ത് പോലീസ് ഉദ്യോഗസ്ഥന്‍. കാലടി പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഉദ്യോഗസ്ഥന്‍ സിയാദാണ് പ്രതികളെ രക്ഷിക്കാന്‍ ശ്രമം നടത്തിയത്. സംഭവത്തില്‍ സിയാദിനെതിരെ അന്വേഷണം ആരംഭിച്ചു.

ഹര്‍ത്താല്‍ ദിനത്തില്‍ കെഎസ്‌ആര്‍ടിസി ബസ് തകര്‍ത്ത കേസിലാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റിലായത്. മൂന്ന് പ്രവര്‍ത്തകരെ പെരുമ്പവൂര്‍ പോലീസ് ആണ് അറസ്റ്റ് ചെയ്തത്. എന്നാല്‍ ഇവര്‍ക്ക് പെരുമ്പാവൂര്‍ സ്റ്റേഷനില്‍ എത്തി ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്തു കൊടുത്തത് സിയാദ് ആയിരുന്നു. സഹപ്രവര്‍ത്തകര്‍ ഇതില്‍ നിന്നും സിയാദിനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ ചെവിക്കൊണ്ടില്ല.

സംഭവത്തില്‍ പരാതി ഉയര്‍ന്നതോടെ സിയാദിനെതിരെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇയാളുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. മൊബൈല്‍ ഫോണും കസ്റ്റഡിയില്‍ എടുത്തിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പെരുമ്പാവൂര്‍ സ്റ്റേഷനില്‍ തോക്കുമായി അറസ്റ്റിലായ ഗുണ്ടയെയും സിയാദ് സഹായിച്ചിരുന്നു. അന്ന് ഇയാളെ പറവൂര്‍ സ്റ്റേഷനിലേക്ക് മാറ്റിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാർത്താണ്ഡത്തെ സ്വകാര്യ നഴ്‌സിങ് കോളേജ് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയ വിദ്യാർഥിനി മരിച്ചു

0
തിരുവനന്തപുരം : മാർത്താണ്ഡത്തെ സ്വകാര്യ നഴ്‌സിങ് കോളേജ് കെട്ടിടത്തിന്റെ മുകളിൽ നിന്ന്...

വന്ദേമാതരം ആലാപനം : വിവാദമായത് കൊണ്ടാണ് കേരളത്തില്‍ പാടേണ്ടെന്ന് വെച്ചത് ; പ്രതികരിച്ച് കെ...

0
തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട വന്ദേമാതരം ആലാപന വിവാദത്തില്‍ പ്രതികരിച്ച് ആരോഗ്യമന്ത്രി കെ...

ബിജെപിക്ക് വേണ്ടി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ മലക്കം മറിഞ്ഞ് പിസി ജോർജ് ; പ്രാദേശിക നേതാക്കൾ...

0
കോട്ടയം : പൂഞ്ഞാർ മണ്ഡലത്തിൽ ബിജെപി തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ...

താമരശ്ശേരി ഫ്രഷ് കട്ട് തർക്കം : വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയുമായി ഉടമകൾ ചർച്ച നടത്തി

0
കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട്ടെ ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്കരണ കേന്ദ്രവുമായി...