Friday, April 26, 2024 12:57 am

ഫോണിൽ നുഴഞ്ഞുകയറി സോവ വൈറസ് ; എസ്ബിഐ ഉപഭോക്താക്കൾ കരുതിയിരിക്കുക

For full experience, Download our mobile application:
Get it on Google Play

വ്യക്തി വിവരങ്ങൾ ചോർത്താൻ പുതുമാർഗങ്ങൾ തേടുകയാണ് ഹാക്കർമാർ. ഇതിനായി മാരക വൈറസുകൾ പല രൂപത്തിൽ നമ്മുടെ ഫോണിലേക്ക് ഇവർ കടത്തിവിടാൻ ശ്രമിക്കുന്നുണ്ട്. അത്തരമൊരു വൈറസിനെ കുറിച്ച് താക്കീത് നൽകുകയാണ് വിദഗ്ധർ. എസ്ബിഐ, പിഎൻബി, കാനറ ബാങ്ക് ഉപഭോക്താക്കളോട് സോവ മാൽവെയറിനെതിരെ കരുതിയിരിക്കാൻ നിർദേശം നൽകിയിരിക്കുകയാണ് അധികൃതർ.

‘നിങ്ങളുടെ വിലപ്പെട്ട വിവരങ്ങൾ കവർന്നെടുക്കാൻ മാൽവെയറുകളെ അനുവദിക്കരുത്. വിശ്വസ്തമായ ഇടങ്ങളിൽ നിന്ന് മാത്രം വിശ്വസ്തമായ ആപ്പുകൾ ഡൗൺലോഡ് ചെയ്യുക.’- എസ്ബിഐ ട്വീറ്റ് ചെയ്തു. എസ്ബിഐ നൽകുന്ന വിവരം പ്രകാരം ഒരു ട്രോജൻ മാൽവെയറാണ് സോവ. വ്യാജ ബാങ്കിംഗ് ആപ്പുകൾ ഉപയോഗിക്കുന്ന ഉപയോക്താക്കളെ ലക്ഷ്യമിടുന്ന ഈ മാൽവെയർ ഫോണിൽ നുഴഞ്ഞുകയറി സ്വകാര്യ വിവരങ്ങൾ ചോർത്തുന്നു.

എങ്ങനെയാണ് സോവ ഫോണിൽ നുഴഞ്ഞുകയറുന്നത് ?
മറ്റ് മാൽവെയറുകളുടെ അതേ മോഡലിലാണ് സോവയുടേയും പ്രവർത്തന രീതി. വ്യാജ ടെക്സ്റ്റ് മെസേജുകൾക്കൊപ്പമുള്ള ലിങ്കിലാണ് അപകടം പതിയിരിക്കുന്നത്. ഈ ലിങ്കിൽ നാം ക്ലിക്ക് ചെയ്യുന്നതോടെ സോവ നമ്മുടെ ഫോണിൽ ഇൻസ്‌റ്റോൾ ആകുന്നു. പിന്നീട് ഹാക്കർമാർക്ക് നമ്മുടെ ഫോണിലെ ആപ്പുകളെ കുറിച്ചുള്ള വിവരം കൈമാറുകയും നമ്മുടെ ഫോൺ അവ നിയന്ത്രിക്കുകയും ചെയ്യുന്നു. മാൽവെയർ ഫോണിൽ വന്നാൽ അത് നീക്കം ചെയ്യാൻ ബുദ്ധിമുട്ടാണെന്ന് വിദഗ്ധർ പറയുന്നത്. അതുകൊണ്ട് തന്നെ ജാഗ്രത പാലിക്കുകയാണ് വേണ്ടത്. അനാവശ്യ ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് അപകടം വിളിച്ചുവരുത്താതിരിക്കുക.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വോട്ട് ചെയ്യാന്‍ ഉപയോഗിക്കാം ഈ 13 തിരിച്ചറിയല്‍ രേഖകള്‍…

0
ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് ഏപ്രില്‍ 26 ന് പോളിംഗ് ബൂത്തില്‍...

ബൂത്ത് സ്ലിപ്പ് എസ്എംഎസ് ആയി മൊബൈലില്‍ ലഭിക്കും

0
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് ബൂത്ത് സ്ലിപ്പ് എസ്എംഎസ് ആയി മൊബൈലില്‍...

ജില്ലയിൽ വോട്ടര്‍ സൗഹൃദമായി പോളിംഗ് സ്റ്റേഷനുകള്‍

0
പത്തനംതിട്ട : ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മണ്ഡലത്തിലെ പോളിംഗ് സ്റ്റേഷനുകള്‍ വോട്ടര്‍ സൗഹൃദമാക്കിയതായി...

തെരഞ്ഞെടുപ്പ് സംശയനിവാരണം ജില്ലയില്‍ ഇതുവരെ ലഭിച്ചത് 523 കോളുകള്‍

0
പത്തനംതിട്ട : തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്ക് 1950 എന്ന ടോള്‍ ഫ്രീ...