ഹർത്താലിൽ വ്യാപക ആക്രമണം ; കെഎസ്ആർടിസി ബസുകൾക്ക് നേരെ കല്ലേറ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഹർത്താൽ പുരോ​ഗമിക്കുന്നതിനിടെ വ്യാപക അക്രമ സംഭവങ്ങൾ. പലയിടത്തും കെ എസ് ആർ ടി സി വാഹനങ്ങൾക്ക് നേരെ ഉൾപ്പെടെ കല്ലേറ് ഉണ്ടായി. കോഴിക്കോട്, വയനാട്, തിരുവനന്തപുരം, ആലപ്പുഴ, പന്തളം ,കൊല്ലം ,തൃശൂർ ,കണ്ണൂർ എന്നിവിടങ്ങളിലാണ് വാഹനങ്ങൾക്ക് നേരെ കല്ലേറ് ഉണ്ടായത്. കോഴിക്കോട് മൂന്നിടത്ത് കല്ലേറുണ്ടായി. രണ്ടിടങ്ങളിൽ കെ എസ് ആർ ടി സി ബസുകൾക്ക് നേരെ കല്ലേറ് ഉണ്ടായി. ബെംഗളുരുവിനു പോകുന്ന ബസിന് നേരെയും സിവിൽ സ്റ്റേഷന് സമീപത്ത് വെച്ച് മറ്റൊരു കെ എസ് ആർ ടി സി ബസിനു നേരെയുമാണ് കല്ലേറുണ്ടായത്. സിവിൽ സ്റ്റേഷനു സമീപത്തെ കല്ലേറിൽ കെ എസ് ആർ ടി സി ഡ്രൈവർ ശശിക്ക് കണ്ണിനു പരിക്കേറ്റു. കോഴിക്കോട് താമരശ്ശേരിയിൽ ലോറിക്ക് നേരെ കല്ലേറ് ഉണ്ടായി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഫിഫ ലോകകപ്പ് ഫൈനലിന്‍റെ പശ്ചാത്തലത്തിൽ സ്കൂളുകൾക്ക് അവധി ; തീരുമാനത്തെ സ്വാഗതം ചെയ്ത് പാലാ...

0
പാലാ: ഫിഫ ലോകകപ്പ് ഫൈനലിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും കോളജുകൾക്കും...

വൈദ്യപരിശോധനയ്ക്കിടെ പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപെട്ട് പ്രതി

0
ആലുവ: കളമശേരി പോലീസ് മോഷണക്കേസിൽ അറസ്റ്റ് ചെയ്ത പ്രതി വൈദ്യപരിശോധനയ്ക്കിടെ പോലീസ്...

പൊതിച്ചോർ വിതരണം തുടരുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്

0
തിരുവനന്തപുരം: പൊതിച്ചോർ വിതരണം തുടരുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ...

പ്ലീഡർ നിയമനത്തിൽ മുഖ്യമന്ത്രിയെ വെട്ടിലാക്കി ലോയേഴ്സ് കോൺഗ്രസ്

0
തിരുവനന്തപുരം: പ്ലീഡർ നിയമനത്തിൽ മുഖ്യമന്ത്രിയെ വെട്ടിലാക്കി ലോയേഴ്സ് കോൺഗ്രസ്. ജിയോണ ജെയിംസ്...