കൊല്ലo : പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ വ്യാപക അക്രമം. കൊല്ലം പള്ളിമുക്കില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ പോലീസുകാരെ ബൈക്കിടിച്ച് വീഴ്ത്തി. യാത്രക്കാരെ അസഭ്യംപറയുന്നത് തടയാന്‍ ശ്രമിച്ചപ്പോഴായിരുന്നു ആക്രമണം. സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍ ആന്‍റണി, സിപിഒ നിഖില്‍ എന്നിവര്‍ക്ക് പരുക്കേറ്റു. തിരുവനന്തപുരം,കൊല്ലം, ആലപ്പുഴ, എറണാകുളം, പത്തനംതിട്ട, തൃശൂര്‍ ജില്ലകളില്‍ വാഹനങ്ങള്‍ക്കുനേരെ ആക്രമണമുണ്ടായി. കണ്ണൂര്‍, കോഴിക്കോട്, വയനാട്, പാലക്കാട് ജില്ലകളിലും കല്ലേറുണ്ടായി. നിരവധി കെഎസ്ആർടിസി ബസുകളുടെ ചില്ലുകള്‍ തകര്‍ന്നു. ലോറികളും ആക്രമിച്ചു.
കൊല്ലത്ത് ഹർത്താൽ അനുകൂലികൾ പോലീസുകാരെ ബൈക്കിടിച്ച് വീഴ്ത്തി ; വ്യാപക ആക്രമം
RECENT NEWS
Advertisment