മാന്നാറില്‍ നായ്ക്കളുടെ വിളയാട്ടം ; ഒരു വിദ്യാർത്ഥിക്ക് കടിയേറ്റു, ഇരുപതിലധികം കോഴികളെ നായ്ക്കൂട്ടം കൊന്നു

For full experience, Download our mobile application:
Get it on Google Play

മാന്നാര്‍ : ആലപ്പുഴ മാന്നാറില്‍ തെരുവ് നായ്ക്കളുടെ വിളയാട്ടം മൂലം ജനം ഭീതിയിലാണ്. ഇരുപതിലധികം കോഴികളെയാണ് തെരുവ്‌നായ്ക്കൂട്ടം കടിച്ചുകൊന്നത്. കഴിഞ്ഞ ദിവസം ഒരു വിദ്യാര്‍ഥിക്ക് നായുടെ കടിയേറ്റു. വിഷവര്‍ശ്ശേരിക്കര മാനങ്കേരില്‍ സന്ധ്യയുടെ വീട്ടില്‍ വളര്‍ത്തിയിരുന്ന ഇരുപത്തിയഞ്ചോളം കോഴികളെ കൂട്ടമായി എത്തിയ തെരുവ് നായ്ക്കള്‍ കടിച്ചു കൊല്ലുകയായിരുന്നു.

രാവിലെ ഏഴ് മണിയോടെ കൂട് തുറന്ന് കോഴികളെ മുറ്റത്ത് വിട്ടപ്പോഴാണ് നാല് നായ്ക്കള്‍ പറമ്പില്‍ എത്തി ഇവയെ കടിച്ചുകൊന്നത്. കുറേയെണ്ണത്തിനെ കൊന്നുമുറ്റത്തിട്ടെന്നും മറ്റുളളതിനെ കടിച്ചെടുത്തുകൊണ്ട് പോയതായും വീട്ടമ്മ പറഞ്ഞു. രണ്ട് മക്കളുളള വിധവയായ സന്ധ്യ കോഴി, താറാവ് എന്നിവയെ വളര്‍ത്തിയാണ് ഉപജീവനം നടത്തിയിരുന്നത്.

പാവുക്കര പരവഴയില്‍ ഗോപന്‍-രേണുക ദമ്പതിമാരുടെ മകന്‍ അമ്പാടിക്കാണ് കഴിഞ്ഞ ദിവസം നായയുടെ കടിയേറ്റത്. വൈകുന്നേരം ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോള്‍ പാവുക്കര കണ്ണംപടവ് ഭാഗത്ത് വെച്ച് തെരുവുനായ ആക്രമിക്കുകയായിരുന്നു. അമ്പാടിയുടെ ചെവിക്കും മൂക്കിനും കടിയേറ്റു. കരച്ചില്‍ കേട്ടെത്തിയവര്‍ നായയെ അടിച്ചോടിച്ചാണ് കുട്ടിയെ രക്ഷിച്ചത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ എത്തിച്ചു വാക്‌സിന്‍ എടുത്ത ശേഷം വണ്ടാനം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതേസമയം കൊല്ലം ചവറയിൽ തെരുവ് നായ ആക്രമണത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു. തേവലക്കര സ്വദേശി മുരളീധരൻ പിള്ള, പയ്യലക്കാവ് സ്വദേശി അബൂബക്കർ കുഞ്ഞു എന്നിവർക്കാണ് കടിയേറ്റത്. മുരളീധരൻ പിള്ളയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലും അബൂബക്കർ കുട്ടിയെ കൊല്ലം ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുളങ്ങര സ്വദേശി ഉഷാ കുമാരിയുടെ വീട്ടിലെ പശുക്കിടാവിനെയും നായ കടിച്ചു. ഇന്ന് പുലർച്ചെയാണ് സംഭവം ഉണ്ടായത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലോക്‌സഭാ തിരഞ്ഞെടുപ്പ് : തർക്കമൊഴിവാക്കാൻ ബി ഡി ജെ എസ് – ബി ജെ...

0
ആലപ്പുഴ : ലോക്‌സഭാ തിരഞ്ഞെടുപ്പടുക്കുമ്പോൾ തർക്കങ്ങളുണ്ടാകാതിരിക്കാൻ ബി.ഡി.ജെ.എസ്. നേതാക്കളുമായി ഇപ്പോഴേ ചർച്ചനടത്തി...

ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകം ; 13കാരിയായ കൊച്ചുമകളടക്കം പ്രായപൂര്‍ത്തിയാകാത്ത 4 പേര്‍ പിടിയില്‍

0
ആലപ്പുഴ: ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തില്‍ 13 വയസുള്ള കൊച്ചുമകള്‍ ഉള്‍പ്പെടെ...

ആസൂത്രണബോർഡ് പരീക്ഷാ ക്രമക്കേട് ; പിഎസ്‌സി ഓഫീസിൽ റെയ്‌ഡ് നടത്തി ക്രൈംബ്രാഞ്ച്

0
തിരുവനന്തപുരം: ആസൂത്രണബോർഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് പിഎസ്‌സി ഓഫീസിൽ റെയ്‌ഡ് നടത്തി...

ശിവസൂര്യയെ കുറിച്ച് സൂചനകളില്ല ; കേരളത്തിന് പുറത്തും വ്യാപക തിരച്ചില്‍

0
കണ്ണൂര്‍: പെരിങ്ങത്തൂരില്‍ നിന്ന് കാണാതായ പ്ലസ്ടു വിദ്യാര്‍ത്ഥി ശിവസൂര്യയ്ക്കായി അന്വേഷണം ഊര്‍ജിതം....