ക്രൈസ്തവ സഭകളെയും പിഎഫ്ഐ ലക്ഷ്യമിട്ടു, നിരോധിച്ചതിനാല്‍ സ്വസ്ഥമായി ഉറങ്ങാന്‍ കഴിയുന്നു ; കെ. സുരേന്ദ്രന്‍

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍: കേരളത്തിൽ സ്വസ്ഥമായി കിടന്നുറങ്ങാൻ കഴിയുന്നതിന് നന്ദി പറയേണ്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ആഭ്യന്തര മന്ത്രി അമിത് ഷായോടുമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രന്‍ പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ (പിഎഫ്ഐ) നിരോധിച്ചില്ലായിരുന്നെങ്കില്‍ കേരളത്തില്‍ സമാധാനം നഷ്ടപ്പെടുമായിരുന്നു. കേരളത്തിലെ ക്രൈസ്തവ സഭകളെയും പിഎഫ്ഐ ലക്ഷ്യമിട്ടിരുന്നുവെന്നും കെ. സുരേന്ദ്രന്‍ ആരോപിച്ചു. ഹമാസ് അനുകൂല പ്രകടനം കേരളത്തിൽ നടത്തുന്നത് മുപ്പത് ശതമാനം മുസ്ലിം സമുദായ അംഗങ്ങളെ ഉന്നമിട്ടാണെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.

ഇസ്രേയല്‍-ഹമാസ് യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സിപിഎം ഹമാസ് അനുകൂല പ്രകടനം നടത്തുകയാണെന്ന് കഴിഞ്ഞ ദിവസം കെ. സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. ഇസ്രയേല്‍ -പലസ്തീന്‍ പ്രശ്നത്തെ സംസ്ഥാനത്ത് വർഗീയ വേർതിരിവിനായി ഉപയോഗിക്കുകയാണ്. ഇത്തരമൊരു വര്‍ഗീയ വേര്‍തിരിവിനാണ് സിപിഎം നേതൃത്വം നൽകുന്നത്. സംസ്ഥാനത്ത് ഭീകര സംഘടനകളുടെ സ്ലീപ്പർ സെല്ലുകൾ പ്രവർത്തിക്കുന്നുണ്ട്. ഇതിനിടെയാണ് വളരെ അപകടകരമായ നീക്കം സിപിഎം നടത്തുന്നത്. തെരഞ്ഞെടുപ്പ് മുൻപുള്ള വോട്ട് ബാങ്ക് രാഷ്ട്രീയമാണിതെന്നും വിഷയത്തില്‍ യു.ഡി.എഫ് നിലപാട് വ്യക്തമാക്കണമെന്നും കെ.സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് വീണ്ടും ഹമാസ് അനുകൂല പ്രകടനം കേരളത്തില്‍ നടക്കുന്നതുമായി ബന്ധപ്പെട്ട് കെ. സുരേന്ദ്രന്‍ അഭിപ്രായം വ്യക്തമാക്കുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റോഡ് വെട്ടിപ്പൊളിച്ചത് ചോദ്യം ചെയ്തു ; യുവാവിനെ പഞ്ചായത്ത് മെമ്പറുടെ ഭര്‍ത്താവിന്‍റെ നേതൃത്വത്തില്‍ കെട്ടിയിട്ട്...

0
ആലപ്പുഴ: റോഡ് വെട്ടിപ്പൊളിച്ചത് ചോദ്യം ചെയ്തതിന്‍റെ പേരില്‍ യുവാവിനെ പഞ്ചായത്ത് മെമ്പറുടെ...

കണ്ണൂരിൽ യാത്രാബസ് വെള്ളത്തിൽ കുടുങ്ങി ; യാത്രക്കാരെ രക്ഷപ്പെടുത്തി

0
കണ്ണൂർ: കനത്ത മഴയെ തുടർന്ന് ഇരിട്ടി - തളിപ്പറമ്പ് സംസ്ഥാനപാതയിൽ വെള്ളം...

കടകളിൽ കയറി ഉടമയുടെ പരിചയക്കാരൻ എന്ന് പറഞ്ഞ് തട്ടിപ്പ് ; പണവും ബൈക്കും പോയെന്ന്...

0
മലപ്പുറം: മലപ്പുറത്ത് കടകളിൽ കയറി ഉടമയുടെ പരിചയക്കാരൻ എന്ന് പറഞ്ഞ് തട്ടിപ്പ്....

എം.ജി സർവകലാശാലയിൽ ഫ്ലെക്സ് വിവാദം കത്തുന്നു ; യൂണിയന് നൽകിയ തുക തിരികെ പിടിക്കാൻ...

0
കോട്ടയം: അസാധാരണ നടപടിയുമായി എം ജി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍. സര്‍വ്വകലാശാല...