ക്ലിഫ് ഹൗസിലേക്ക് പോപ്പുലര്‍ ഫ്രണ്ട് നടത്തിയ മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിലേക്ക് പോപ്പുലര്‍ ഫ്രണ്ട് നടത്തിയ മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം. പോലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും ഗ്രനേഡും പ്രയോഗിച്ചു. ദേവസ്വം ബോര്‍ഡ് ജംഗ്ഷനില്‍ സംഘര്‍ഷഭരിതമായ സ്ഥിതിയായി. ഇവിടെ പൂര്‍ണമായും ഗതാഗതം സ്തംഭിച്ചു. ഇവിടെ ഇപ്പോഴും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. കുട്ടിയെക്കൊണ്ട് വിദ്വേഷമുദ്രാവാക്യം വിളിപ്പിച്ചതില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ അറസ്റ്റ് ചെയ്തതിനെതിരെയാണ് പ്രവര്‍ത്തകരുടെ പ്രതിഷേധം. പിരിഞ്ഞ് പോകാന്‍ തയ്യാറാകാതെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ദേവസ്വം ബോര്‍ഡ് ജംഗ്ഷനില്‍ കുത്തിയിരിക്കുകയാണ്. രാവിലെ 11 മണിയോടെ കിഴക്കേകോട്ടയില്‍ നിന്ന് തുടങ്ങിയ മാര്‍ച്ചാണ് ദേവസ്വം ബോര്‍ഡ് ജംഗ്ഷനില്‍ വെച്ച്‌ പോലീസ് തടഞ്ഞത്. പ്രവര്‍ത്തകര്‍ ബാരിക്കേഡ് തകര്‍ത്ത് മുന്നോട്ട് പോകാന്‍ ശ്രമിച്ചതോടെ സംഘര്‍ഷമായി.

പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാനനേതാക്കളടക്കം പങ്കെടുത്ത മാര്‍ച്ചാണ് സംഘര്‍ഷത്തിലെത്തിയത്. പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ കള്ളക്കേസില്‍ കുടുക്കി ജയിലിലടക്കുകയാണ് പോലീസ് എന്നാരോപിച്ചാണ് സംഘടന മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച്‌ പ്രഖ്യാപിച്ചത്. നൂറ് കണക്കിന് പ്രവര്‍ത്തകരാണ് മാര്‍ച്ചില്‍ പങ്കെടുക്കുന്നത്. സംഘര്‍ഷസാധ്യത കണക്കിലെടുത്ത്, പോലീസ് ദേവസ്വം ബോര്‍ഡ് ജംഗ്ഷനില്‍ വച്ചേ മാര്‍ച്ച്‌ തടയുകയായിരുന്നു. എന്നാല്‍ പ്രവര്‍ത്തകര്‍ ബാരിക്കേഡ് ചാടിമറിഞ്ഞ് കടക്കാന്‍ ശ്രമിച്ചതോടെയാണ് സ്ഥിതി സംഘര്‍ഷത്തിലേക്ക് വഴിമാറിയത്.

പോലീസാദ്യം ജലപീരങ്കി പ്രയോഗിച്ചു. പിന്നീട് കണ്ണീര്‍ വാതകം പ്രയോഗിച്ചു. എന്നിട്ടും സംഘര്‍ഷം നിയന്ത്രിക്കാന്‍ കഴിയാതെ വന്നതോടെ ഗ്രനേഡ് പ്രയോഗിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ വസതിക്ക് അടുത്ത് ദേവസ്വം ബോര്‍ഡ് ജംഗ്ഷനില്‍ ഇപ്പോഴും പ്രവര്‍ത്തകര്‍ പിരിഞ്ഞ് പോകാന്‍ തയ്യാറാകാതെ പല സംഘങ്ങളായി കുത്തിയിരിക്കുകയാണ്. സംസ്ഥാനനേതാക്കള്‍ ഇവരെ അഭിസംബോധന ചെയ്യുകയും ചെയ്യുന്നുണ്ട്. തീര്‍ത്തും സംഘര്‍ഷാത്മകമായ സ്ഥിതിയാണ് തലസ്ഥാനനഗരത്തില്‍. സംഘര്‍ഷം ഇനിയും ഉടലെടുക്കാന്‍ സാധ്യത കണക്കിലെടുത്ത്, കൂടുതല്‍ പോലീസിനെ സ്ഥലത്ത് വിന്യസിച്ചിട്ടുമുണ്ട്.

പാലാ ബിഷപ്പ്, പിസി ജോര്‍ജ് എന്നിവര്‍ ഏത് ജയിലിലാണ്? എന്നാണ് പിഎഫ്‌ഐ സംസ്ഥാനനേതാക്കള്‍ ഇവിടെ നടത്തിയ പ്രസംഗത്തില്‍ ചോദിച്ചത്. ”കെപി ശശികലക്കെതിരെ നടപടിയില്ല. നടപടി നമുക്കെതിരെ മാത്രം. പച്ച വര്‍ഗീയത പറയുന്നവര്‍ക്കെതിരെ നടപടിയില്ല. പിസി ജോര്‍ജിന്‍റെ വര്‍ഗീയ പ്രസംഗത്തില്‍ പിണറായി എന്ത് ചെയ്തു?”, എന്ന് പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാനസെക്രട്ടറി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കർഷകർക്ക് ആശ്വാസം ; ഓണവിപണിയിൽ കുതിച്ചുയർന്ന് ഏത്തക്കായ വില

0
കോതമംഗലം : ഓണമടുത്തതോടെ ഏത്തക്കായയ്ക്ക് വില കുതിച്ചുയരുന്നു. ഒരാഴ്ചയ്ക്കിടെ വില ഇരട്ടിയോളമായി....

വാഹനകൈമാറ്റം : അപേക്ഷകരെ ഓഫീസിൽ വിളിച്ചുവരുത്തരുതെന്ന് കേന്ദ്രം ; നടപ്പാക്കാതെ എംവിഡി

0
തിരുവനന്തപുരം : വാഹനകൈമാറ്റം കേന്ദ്രസർക്കാർ ആധാർ അധിഷ്ഠിത ഫെയ്‌സ്ലെസ് സംവിധാനത്തിലേക്ക് മാറ്റിയിട്ടും...

തിരുവനന്തപുരം പട്ടത്ത് ഗോഡൗണിൽ തീപ്പിടിത്തം : ഫയർഫോഴ്‌സിന്റെ നാല് യൂണിറ്റുകളെത്തി തീയണയ്ക്കാൻ ശ്രമം

0
തിരുവനന്തപുരം : പട്ടത്ത് ഗോഡൗണിൽ തീപ്പിടിത്തം. മെത്തയടക്കം സൂക്ഷിച്ചിരിക്കുന്ന ഗോഡൗണിലാണ് തീപ്പിടിത്തമുണ്ടായത്....

കൊല്ലത്ത് 12കാരനെ കാണാതായ സംഭവം ; സിസിടിവി ദൃശ്യങ്ങൾ പുറത്ത് ; കുട്ടി സൈക്കിളിൽ...

0
കൊല്ലം : കരുനാഗപ്പള്ളിയിൽ 12 വയസ്സുകാരൻ ബിലാലിനെ കാണാതായ സംഭവത്തിൽ നിർണായകമായ...