മാനസികമായി പീഡിപ്പിക്കുന്നുവെന്ന പിജി വിദ്യാർത്ഥികളുടെ പരാതി ; കോഴിക്കോട് മെഡിക്കൽ കോളേജിലെ രണ്ട് അധ്യാപകർക്കെതിരെ നടപടി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: മാനസികമായി പീഡിപ്പിക്കുന്നുവെന്ന പിജി വിദ്യാർത്ഥികളുടെ പരാതിയിൽ കോഴിക്കോട് മെഡിക്കൽ കോളേജിലെ രണ്ട് അധ്യാപകർക്കെതിരെ നടപടി. സൈക്യാട്രി വിഭാഗത്തിലെ അധ്യാപകരായ ഡോ. അനിതകുമാരി, ഡോ.സ്‌മിത എന്നിവരെ സ്ഥലം മാറ്റി. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടേതാണ് ഉത്തരവ്. പൊതുവേദിയിലും രോഗികൾക്ക് മുൻപിലും വിദ്യാർത്ഥികളെ അപമാനിക്കുന്നുവെന്ന് ആരോപിച്ചാണ് സൈക്യാട്രി വിഭാഗത്തിലെ അധ്യാപകരായ ഡോ.അനിത, ഡോ.സ്മിത എന്നിവർക്കെതിരെ വിദ്യാർത്ഥികൾ പരാതി നൽകിയത്. സൈക്യാട്രി വിഭാഗത്തിലെ 12 വിദ്യാർത്ഥികളും പരാതി നൽകിയതോടെ പ്രാഥമിക അന്വേഷണം നടത്തി പ്രിൻസിപ്പാൾ ഡി.എംഇക്ക് റിപ്പോർട്ട് നൽകി. ഈ റിപ്പോർട്ട് പഠിച്ച ശേഷമാണ് ഇരുവർക്കുമെതിരെ മൂന്നംഗ സമിതിയെ വെച്ച് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ അന്വേഷണം നടത്തിയത്.

ആരോപണ വിധേയരായ അധ്യാപകർ മെഡിക്കൽ കോളേജിൽ തുടർന്നാൽ പരാതി ഉന്നയിച്ച വിദ്യാർത്ഥികൾക്ക് അനുകൂലമായ പഠനസാഹചര്യം ഉണ്ടാവില്ലെന്നായിരുന്നു സമിതിയുടെ കണ്ടെത്തൽ. ഇതിനെ തുടർന്നാണ് ഡോ അനിതയെ ഇടുക്കി സർക്കാർ മെഡിക്കൽ കോളേജിലേക്കും ഡോ സ്മിതയെ കൊല്ലം മെഡിക്കൽ കോളേജിലേക്കും സ്ഥലം മാറ്റിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തായ്‌ലൻഡിൽ നഴ്സറിക്ക് നേരെ വെടിവെപ്പ് ; അധ്യാപിക കൊല്ലപ്പെട്ടു

0
ബാങ്കോക്ക്: കിഴക്കൻ തായ്‌ലൻഡിൽ നഴ്സറിക്ക് നേരെയുണ്ടായ വെടിവയ്പിൽ അധ്യാപിക കൊല്ലപ്പെട്ടു....

കേരളത്തിൽ ഉത്പാദിപ്പിക്കുന്ന ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾക്ക് ആഗോള വിപണി ലക്ഷ്യമിട്ട് വ്യവസായ വകുപ്പ് ‘കേരള ബ്രാൻഡ്’...

0
തിരുവനന്തപുരം: കേരളത്തിൽ ഉത്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും ആഗോള വിപണിയിൽ മുൻഗണന ലഭ്യമാക്കുന്നതിനായുള്ള...

മന്ദമരുതി – വെച്ചൂച്ചിറ റോഡിന്റെ രണ്ടാം ഘട്ട ടാറിങ് അനിശ്ചിതത്വത്തിൽ : അപകട ഭീഷണിയായി...

0
റാന്നി : ബി.എം. & ബി.സി. നിലവാരത്തിൽ പുനർനിർമ്മിക്കുന്ന മന്ദമരുതി -...

പെയിന്റ് ബക്കറ്റിൽ കഞ്ചാവ് സൂക്ഷിച്ചു ; 16 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

0
കൊച്ചി: കൊച്ചിയിൽ പെയിന്റ് ബക്കറ്റിൽ ഒളിപ്പിച്ച നിലയിൽ 16 കിലോഗ്രാം...