പയ്യന്നൂരിൽ പൂട്ടിയിട്ട വീട്ടിൽ വൻ കവ‍ർച്ച ; അന്വേഷണം

For full experience, Download our mobile application:
Get it on Google Play

പയ്യന്നൂർ: കണ്ണൂർ പയ്യന്നൂരിൽ പൂട്ടിയിട്ട വീട് കുത്തിതുറന്ന് വൻ കവർച്ച. വീടിനകത്ത് സൂക്ഷിച്ച വിവാഹമോതിരമടക്കം 9 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ കവർന്നത്. രണ്ടുദിവസം മുൻപ് തൊട്ടടുത്തുളള വീട്ടിലും മോഷണം നടന്നിരുന്നു. സംഭവത്തിൽ പയ്യന്നൂർ പോലീസ് വിശദമായ അന്വേഷണം തുടങ്ങി. ചൊവ്വാഴ്ച്ച രാത്രി പയ്യന്നൂർ കണ്ടങ്കാടിയിൽ ആണ് ആദ്യ മോഷണം നടന്നത്. പയ്യന്നൂരുകാരനായ വേണു അന്നൂരിലുള്ള മകളുടെ വീട്ടിലേക്ക് പോയ തക്കം നോക്കിയാണ് വീട് കളളൻ കുത്തിതുറന്നത്. വീട്ടിലെ ഷെൽഫിൽ സൂക്ഷിച്ച സ്വർണ്ണ കമ്മൽ മാത്രം ആണ് അന്ന് നഷ്ടമായത്. പക്ഷെ രണ്ടു ദിവസത്തിനിപ്പുറം കണ്ടങ്കാളി പ്രദേശത്താണ് വൻ മോഷണം നടന്നത്. മൂന്ന് മാസമായി പൂട്ടിയിട്ട മധുസൂദനന്റെ വീട് കുത്തിതുറന്ന് ലക്ഷങ്ങളുടെ സ്വർണാഭരണങ്ങൾ മോഷ്ടാവ് കവർന്നു. മുൻവശത്തെ വാതിൽ തകർത്ത് അകത്തുകയറിയ മോഷ്ടാക്കൾ കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന വിവാഹമോതിരവും വജ്രമടങ്ങിയ സ്വർണ്ണാഭരണവും തട്ടിയെടുത്തു.

നഷ്ടമായത് 9 പവനോളം വരുന്ന സ്വർണ്ണമാണ്. ഭാര്യയുടെ ചികിത്സയ്ക്കായി മംഗാലപുരത്തായിരുന്നു മധുസൂദനൻ. വാതിൽ തുറന്നു കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട ബന്ധുവാണ് മോഷണവിവരം ആദ്യം അറിഞ്ഞത്. പോലീസിൽ വിവിരമറിയിച്ചതിനെ തുടർന്ന് സംഭവസ്ഥലത്ത് ഡോഗ് സ്‌ക്വാഡും ഫോറൻസിക് സംഘവും പരിശോധന നടത്തി. മധുസൂദനന്‍റെ വീട്ടിൽ നിന്നും മണം പിടിച്ച നായ വേണുവിന്‍റെ വീട്ടിലെത്തിയ ശേഷം കുറുങ്കടവ് റെയിൽവേ ഗേറ്റിന് സമീപം വരെ എത്തി. സമീപത്തെ വിമുക്ത ഭടൻ കെ രമേശന്‍റെ വീട്ടിലും മാസങ്ങൾക്ക് മുമ്പ് കവർച്ച നടന്നിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് മോഷ്ടാക്കൾക്കായി വിശജമായി അന്വേഷണം ഊർജ്ജിതമാക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അയോധ്യ ഫണ്ട് തട്ടിപ്പ് കേസ്: സുപ്രീംകോടതി സിറ്റിങ് ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷിക്കണമെന്ന് കെ.സി വേണുഗോപാൽ...

0
ലഖ്‌നൗ: അയോധ്യ രാമക്ഷേത്ര സംഭാവനാ ക്രമക്കേട് കേസില്‍ സുപ്രീംകോടതി സിറ്റിങ് ജഡ്ജിയുടെ...

പിറവത്ത് പുഴയിൽ സ്ത്രീയുടെയും ഒരു വയസ്സുള്ള കുഞ്ഞിന്റെയും മൃതദേഹങ്ങൾ കണ്ടെത്തി

0
കൊച്ചി: എറണാകുളം പിറവത്ത് പുഴയിൽ സ്ത്രീയുടെയും ഒരു വയസ്സ് പ്രായമുള്ള കുഞ്ഞിന്റെയും...

ഡൽഹിയിൽ വീണ്ടും സെപ്റ്റിക് ടാങ്ക് ദുരന്തം; ശുചീകരണത്തിനിറങ്ങിയ മൂന്ന് തൊഴിലാളികൾ വിഷവാതകം ശ്വസിച്ച് മരിച്ചു

0
ന്യൂഡല്‍ഹി: സെപ്റ്റിക് ടാങ്കിനുളളില്‍ കുടുങ്ങിയ തൊഴിലാളികൾക്ക് വിഷവാതകം ശ്വസിച്ച് ദാരുണാന്ത്യം. ഡല്‍ഹിയിലെ...

മന്ത്രി ശരത്കുമാർ ലഹരിമരുന്ന് ഉപയോഗിച്ചെന്ന് ആരോപണം , അന്വേഷണം ആവശ്യപ്പെട്ട് ബിജെപി

0
ചെന്നൈ : തമിഴ്‌നാട് മന്ത്രിയും ടിവികെ നേതാവുമായ ഡി. ശരത്കുമാറിനെതിരെ ലഹരിമരുന്ന്...