പത്തനംതിട്ട : പോപ്പുലര്‍ നിക്ഷേപ തട്ടിപ്പില്‍ കുടുങ്ങിയവരെ വീണ്ടും പറ്റിക്കാന്‍ ശ്രമം. ഓണ്‍ലൈന്‍ രജിസ്ട്രെഷനിലൂടെ നിക്ഷേപകരുടെ പൂര്‍ണ്ണ വിവരങ്ങള്‍ ശേഖരിക്കുകയാണ് ലക്‌ഷ്യം. നിക്ഷേപകരുടെ സ്വകാര്യ വിവരങ്ങളും കയ്യില്‍ എത്തുന്നതോടെ ഇതൊക്കെ പല മാര്‍ഗ്ഗത്തിലും ദുരുപയോഗം ചെയ്യപ്പെടാം. ഓണ്‍ലൈന്‍ രജിസ്ട്രെഷന്‍ സൈറ്റില്‍ വാര്‍ എഗനെസ്റ്റ് ഇന്‍ ജസ്റ്റിസ് ഗ്രൂപ്പ് ഏറണാകുളം എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ പോപ്പുലര്‍ നിക്ഷേപ തട്ടിപ്പില്‍ ഇരയായവര്‍ക്ക് ഇങ്ങനെ ഒരു കൂട്ടായ്മ ഇല്ല. നിലവില്‍ രണ്ടു സംഘടനകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. പോപ്പുലര്‍ ഗ്രൂപ്പ് ഇന്‍വെസ്റ്റേഴ്സ് അസോസിയേഷനും പോപ്പുലര്‍ ആക്ഷന്‍ കൌണ്‍സിലുമാണ് ഇവ. ഈ രണ്ടു സംഘടനകളും ഓണ്‍ ലൈന്‍ രജിസ്ട്രെഷനിലൂടെയോ അല്ലാതെയോ നിക്ഷേപകരുടെ സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കുന്നില്ല.
പോപ്പുലര്‍ ഗ്രൂപ്പ് ഇന്‍വെസ്റ്റേഴ്സ് അസോസിയേഷന്റെ ഓഫീസ് എറണാകുളം തൃപ്പൂണിത്തുറയിലാണ്. റിട്ടയേഡ് ജില്ലാ ജഡ്ജി എന്‍. ലീലാമണിയാണ് പ്രസിഡന്റ്. അഡ്വ. ബിന്ദു റ്റി.എന്‍ ആണ് സെക്രട്ടറി. കേരളം, കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ നിക്ഷേപകര്‍ നിലവില്‍ അംഗങ്ങളാണ്. കേരളത്തില്‍ നിന്നുമാത്രം മുന്നൂറിലധികം പേര്‍ അംഗങ്ങളാണ്. അസോസിയേഷന്‍ അംഗങ്ങളുടെ കേസ് നടത്തുവാന്‍ ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ന്യൂട്ടന്‍സ് ലോ അഭിഭാഷക ഗ്രൂപ്പിനെയാണ് ഇവര്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. കേരള ഹൈക്കോടതി, ആലപ്പുഴ സ്പെഷ്യല്‍ കോടതി, പത്തനംതിട്ട കോടതി എന്നിവിടങ്ങളില്‍ ഇപ്പോള്‍ കേസ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. കര്‍ണാടകയിലെ നിക്ഷേപകര്‍ക്കുവേണ്ടി കര്‍ണാടക ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്യുവാന്‍ ഒരുങ്ങുകയാണ് ഇവര്‍. ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍ – സെക്രട്ടറി 99472 85933.
പോപ്പുലര്‍ ആക്ഷന്‍ കൌണ്‍സില്‍ പത്തനംതിട്ട കേന്ദ്രമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. തട്ടയില്‍ സ്വദേശി സി.എസ് നായരാണ് പ്രസിഡന്റ് (96826 86894), സെക്രട്ടറി തുമ്പമണ്‍ സ്വദേശി തോമസ് വര്‍ഗീസ് (94421 74933).എന്നിവരാണ് ഭാരവാഹികള്‍. നിലവില്‍ പത്തനംതിട്ട കോടതിയില്‍ കേസിന് തുടക്കമിട്ടിട്ടുണ്ട്.