തമിഴ്നാട് ഗവർണറില്‍ നിന്നും ബിരുദം സ്വീകരിക്കാൻ വിസമ്മതിച്ച് പിഎച്ച്ഡി വിദ്യാർഥിനി

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: തമിഴ്നാട് ഗവർണറില്‍ നിന്നും ബിരുദം സ്വീകരിക്കാൻ വിസമ്മതിച്ച് പിഎച്ച്ഡി വിദ്യാർഥിനി. മനോന്മണിയം സുന്ദരനാർ സർവകലാശാലയുടെ ബിരുദദാന ചടങ്ങിലായിരുന്നു പിഎച്ച്ഡി വിദ്യാർഥിനിയായ ജീൻ ജോസഫ്, തമിഴ്‌നാട് ഗവർണർ ആർ.എൻ രവിയിൽ നിന്ന് ഡോക്ടറേറ്റ് സ്വീകരിക്കാൻ വിസമ്മതിച്ചത്.ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമാകുകയും ചെയ്തു. തമിഴ് ജനതയുടെയും തമിഴ് ഭാഷയുടെയും താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി ഗവർണർ പ്രവർത്തിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് വിദ്യാര്‍ഥിനിയുടെ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗവര്‍ണര്‍ക്ക് പകരം, സർവകലാശാല വൈസ് ചാൻസലർ എം. ചന്ദ്രശേഖറിൽ നിന്നാണ് ജീൻ ജോസഫ് ബിരുദം സ്വീകരിച്ചത്.

ഗവർണറിൽ നിന്നും ബിരുദം സ്വീകരിക്കാതെ തൊട്ടടുത്ത് നിൽക്കുന്ന വൈസ് ചാൻസിലറുടെ അടുത്തേക്കാണ് ജീന്‍ ജോസഫ് നീങ്ങുന്നത്. എന്നാൽ ഗവർണറിൽ നിന്നാണ് സ്വീകരിക്കേണ്ടതെന്ന് ഫോട്ടോഗ്രാഫർമാരും മറ്റും വിദ്യാർഥിനിയോട് പറയുന്നത് വീഡിയോയിൽ വ്യക്തമാണ്. എന്നാൽ വേണ്ട രീതയിൽ തലയാട്ടി വിസിയിൽ നിന്നും ബിരുദം സ്വീകരിച്ച് ഫോട്ടോക്ക് പോസ് ചെയ്ത് പോകുകയായിരുന്നു. തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ സ്ഥിതി ചെയ്യുന്ന സർവകലാശാലയാണ് മനോന്മണീയം സുന്ദരനാർ യൂണിവേഴ്സിറ്റി

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി

0
ആലപ്പുഴ : വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി. പുളിങ്കുന്ന്...

ഡല്‍ഹി എസ്‌ഐആര്‍ കരട് പട്ടികയില്‍ നിന്ന് 33 ശതമാനം വോട്ടർമാർ പുറത്താകും

0
ഡല്‍ഹി: രാജ്യതലസ്ഥാനത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന തീവ്രവോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി ഒരോ...

ഓണക്കാലത്ത് പ്രവാസികളെ വെട്ടിലാക്കി വിമാനക്കമ്പനികള്‍

0
കൊച്ചി: ഓണാഘോഷത്തിനായി നാട്ടിലേക്ക്​ വരുന്നവരും സ്കൂൾ തുറക്കുന്നതിനാൽ ഗൾഫിലേക്ക്​ പോകുന്നവരുമായ പ്രവാസികളെ...

അഭിജീത് ദിപ്കെയെ എൻഡിഎയിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി

0
ന്യൂഡൽഹി : കോക്രോച്ച് ജനതാ പാർട്ടി (സി ജെ പി)...