ഗവേഷക വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയില്‍ ഇന്ന് കുടുംബത്തിന്റെ മൊഴിയെടുക്കും

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : പാലക്കാട് ഗവേഷക വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഇന്ന് വീണ്ടും പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ മൊഴിയെടുക്കും. കൊല്ലങ്കോട് പോലീസാണ് മൊഴി രേഖപ്പെടുത്തുക. ശനിയാഴ്ച രാത്രിയാണ് കോയമ്പത്തൂരിലെ അമൃത കോളജിലെ ഗേവഷക വിദ്യാര്‍ത്ഥിനിയായ കൃഷ്ണ ആത്മഹത്യ ചെയ്തത്. കൃഷ്ണയുടെ ആത്മഹത്യ ഗൈഡായ അധ്യാപികയുടെ മാനസിക പീഡനം മൂലമാണെന്നാണ് സഹോദരി ആരോപിക്കുന്നത്.

എന്നാല്‍ മരണം നടന്നതിന് ശേഷം വീട്ടിലെത്തിയ പോലീസിനോട് കുടുംബാംഗങ്ങള്‍ വിദ്യാര്‍ത്ഥിയുടെ ഗൈഡിനെതിരായ പരാതി ഉന്നയിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് കുടുംബാംഗങ്ങളുടെ മൊഴി വീണ്ടും രേഖപ്പെടുത്തുന്നത്. മരിച്ച കൃഷ്ണകുമാരിയുടെ സംസ്‌കാരം ഇന്ന് നടക്കും. കോയമ്പത്തൂരിലെ അമൃത വിശ്വവിദ്യാപീഠത്തില്‍ 2016 മുതല്‍ ഗവേഷക വിദ്യാര്‍ത്ഥിയാണ് കൃഷ്ണ കുമാരി. കൃഷ്ണയുടെ സഹോദരി രാധികയാണ് അധ്യാപികയ്‌ക്കെതിരായ ആരോപണം ഉന്നയിച്ചത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...