ഫിലോബിബ്ലിക്ക – ക്രൈസ്തവ പൈതൃക പ്രദർശനം മേയ് 3, 4 തീയതികളിൽ

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : പാലിയക്കര സെന്റ് ജോർജ് ഓർത്തഡോക്സ് ഇടവകയുടെ പെരുന്നാളിനോട് അനുബന്ധിച്ച് മലങ്കര ഓർത്തഡോക്സ് സഭാ ചെങ്ങന്നൂർ ഭദ്രാസനത്തിലെ റവ. ഫാ. ഡോ. ഏബ്രഹാം കോശി ഒരുക്കുന്ന ഫിലോബിബ്ലിക്ക – ക്രൈസ്തവ പൈതൃക പ്രദർശനം മേയ് 3, 4 തീയതികളിൽ (ശനിയാഴ്ച, ഞായർ) രാവിലെ 10 മുതൽ വൈകിട്ട് 4 വരെ പള്ളിയങ്കണത്തിൽ നടത്തും. നൂറിലധികം ഭാഷകളിലെ ബൈബിളുകൾ (105 ഭാഷകൾ), അൻപതിൽ അധികം വേദപുസ്തക ഇംഗ്ലീഷ് വിവർത്തനങ്ങൾ, പത്തിലധികം മലയാള വേദപുസ്തക വിവർത്തനങ്ങൾ, മലയാളത്തിലെ ആദ്യ വിവർത്തനമായ റമ്പാൻ ബൈബിൾ (കായംകുളം ഫീലിപ്പോസ് റമ്പാൻ), ബൈബിൾ കമൻ്ററികളും വിജ്ഞാനകോശങ്ങളും, ബ്രേലി ബൈബിൾ, വിവിധ രാജ്യങ്ങളിലെ നൂറിലധികം വൈവിധ്യമാർന്ന കുരിശുകൾ (ഓർത്തഡോക്സ് കാതോലിക് ആംഗ്ലിക്കൻ), ക്രിസ്തിയ ഐക്കണോഗ്രഫി ചിത്രങ്ങൾ,

വി. കന്യകമറിയാമ്മിൻ്റെ വിവിധ രാജ്യങ്ങളിലെ ചിത്രികരണങ്ങൾ, ഓർത്തഡോക്സ് പ്രാർത്ഥനാ ചരടുകൾ, ഈജിപ്തിലെ പേപ്പറസ് ചിത്രങ്ങൾ, തുകൽ എഴുത്തുകൾ, വിവിധ രാജ്യങ്ങളിൽ നിന്നുള്ള കുന്തിരിക്കങ്ങളും സുഗന്ധദ്രവ്യങ്ങളും വിവിധ സഭകളുടെ ധൂപ കുറ്റിക്കളും പൂജാ പാത്രങ്ങളും വിശുദ്ധനാട്ടിലെ ജലവും പാറയും മണ്ണും വിവിധ രാജ്യങ്ങളിലെ ആയിരത്തിലധികം ക്രിസ്തുമസ് ഈസ്റ്റർ സ്റ്റാമ്പുകളും ആദ്യദിന കവറുകളും ഇന്ത്യ പോസ്റ്റ് ക്രിസ്ത്യൻ സ്റ്റാമ്പുകളും ആദ്യദിന കവറുകളും ബൈബിൾ നാണയങ്ങൾ, ബൈബിളിലെ മൺപാത്ര മാതൃകകൾ, യഹൂദ പാരമ്പര്യവസ്തുക്കൾ, യഹുദാ ചെപ്പേടുകൾ തുടങ്ങിയ ക്രൈസ്തവ പൈതൃകം വിളിച്ചോതുന്ന അനേകം വസ്തുകൾ ഈ പ്രദർശനത്തിൽ ഒരുക്കിയിരിക്കുന്നു. 22 രാജ്യങ്ങൾ സന്ദർശിച്ച ചെങ്ങന്നൂർ സ്വദേശിയായ ഫാ. ഡോ. ഏബ്രഹാം കോശി കുന്നുംപുറത്തിൻ്റെ സ്വകാര്യ ശേഖരത്തിൽ നിന്നുമാണ് ഈ പ്രദർശനം.
ഇടവക വികാരി ഫാ. വർഗീസ് മാത്യൂ, സഹവികാരി ഫാ. ടിജോ ജോർജ് തോമസ്, ട്രസ്റ്റി അഡ്വ. ജേക്കബ് ഫിലിപ്പ് സെക്രട്ടറി ജോജോ വർഗീസ് പെരുന്നാൾ കൺവീനറുമാരായ ബിനു ജോൺ, കെ.ജി യോഹന്നാൻ എന്നിവർ നേതൃത്വം നൽകും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെഎസ്ആർടിസി – യിൽ സ്ത്രീകളുടെ സൗജന്യ യാത്ര ; സ്വകാര്യ ബസ്സുടമകളുടെ പരാതി സി.സി.ഐയിൽ

0
തൃശ്ശൂർ : കെ.എസ്.ആർ.ടി.സി. ബസുകളിൽ സ്ത്രീകളുടെ സൗജന്യയാത്ര ചോദ്യം ചെയ്ത് സ്വകാര്യ...

മെസ്സിയുടെ കേരളത്തിലേക്കുള്ള വരവിനായി കലൂർ സ്റ്റേഡിയം കൈമാറ്റം ; അടിമുടി വീഴ്ചകകളെന്ന് ആരോപണം

0
തിരുവനന്തപുരം : മെസ്സിയുടെ കേരളത്തിലേക്കുള്ള വരവിനായി കലൂർ സ്റ്റേഡിയം കൈമാറ്റത്തിൽ അടിമുടി...

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം ; മന്ത്രി ഒ.ജെ. ജനീഷ് തുടരുമെന്ന് റിപ്പോർട്ട്

0
ന്യൂഡൽഹി : കേരളത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷനായി മന്ത്രി ഒ.ജെ. ജനീഷ്...

വിദ്യാർഥിനി കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

0
തച്ചമ്പാറ : പത്താംക്ലാസ്‌ വിദ്യാർഥിനിയെ വീട്ടിലെ കുളിമുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. പൊന്നങ്കോട്...