തിരുവനന്തപുരം : യുവതിയുടെ വിലപിടിപ്പുള്ള ഫോണ്‍ കത്തി കാട്ടി ഭീഷണിപ്പെടുത്തി തട്ടിയെടുത്തു . യോഗ ക്ലാസിനു പോകാന്‍ കൂട്ടുകാരിയെ കാത്ത് നിന്ന യുവതിയുടെ മൊബൈല്‍ ഫോണ്‍ ആണ് നഷ്ടപ്പെട്ടത്.
കുളര്‍കോട് കിഴക്കുകര തിരുവോണം വീട്ടില്‍ ആതിരയുടെ ഫോണ്‍ ആണ് നഷ്ടപ്പെട്ടത്. അല്പം അകലെ കാര്‍ നിര്‍ത്തിയ യുവാക്കള്‍ ഫോണ്‍ തട്ടിയെടുത്ത ശേഷം സ്ഥലം വിടുകയായിരുന്നു . സമീപപ്രദേശത്ത് സി സി ടി വി യില്‍ ഇവരുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട് . പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.