26.8 C
Pathanāmthitta
Thursday, April 28, 2022 11:39 pm

ഫോട്ടോഗ്രാഫി മേഖലയില്‍ അനന്തസാധ്യതകള്‍…..

ഫോട്ടോഗ്രാഫി ഒരു കലയാണ്‌, അത് ശരിയായി ഉപയോഗിക്കുവാന്‍ കഴിയുന്നവര്‍ക്കെ ഈ രംഗത്ത്‌ ശോഭിക്കുവാന്‍ കഴിയൂ. ഇന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരില്‍ ഏറെപ്പേരും ഫോട്ടോഗ്രഫിയോടുള്ള താല്‍പ്പര്യം കൊണ്ടോ അല്ലെങ്കില്‍  ഒരു തൊഴില്‍ പഠിക്കുക എന്ന ഉദ്ദേശം കൊണ്ടോ ഏതെങ്കിലും ഫോട്ടോ സ്റ്റുഡിയോകളില്‍ നിന്ന് തൊഴില്‍ പഠിച്ചവരാണ്. ഇവരുടെ കഴിവിന് ആധാരം പ്രാക്ടിക്കല്‍ എക്സ്പീരിയന്‍സ് മാത്രമാണ്.

ഇവരില്‍ത്തന്നെ ഈ മേഖലയില്‍ വ്യത്യസ്തത പുലര്‍ത്തിയവരും കഴിവ് തെളിയിച്ചവരും നിരവധിയാണ്. ഫോട്ടോഗ്രാഫിയെക്കുറിച്ചും ക്യാമെറകളെക്കുറിച്ചും കൂടുതല്‍ പരിജ്ഞാനം ലഭിക്കുന്നതിനുവേണ്ടി ഇവര്‍ ഫോട്ടോഗ്രാഫി ക്ലാസ്സുകളില്‍ തുടരെ പങ്കെടുത്തു. ആധുനിക ഉപകരണങ്ങള്‍ പരിചയപ്പെടുന്നതിനൊപ്പം ലൈറ്റിംഗ് എന്താണെന്നും അത് എങ്ങനെ ക്രമീകരിക്കണമെന്നും പഠിച്ചു. പ്രാക്ടിക്കല്‍ എക്സ്പീരിയന്‍സ് കൊണ്ടുമാത്രം ഫോട്ടോഗ്രാഫി രംഗത്തേക്ക് കടന്നുവന്നവര്‍ തിയറികൂടി പഠിച്ചതോടെ കൂടുതല്‍ കഴിവുള്ളവരായി. വിവിധ മേഘലകളില്‍ അസാമാന്യ പാടവം തെളിയിച്ചിട്ടുള്ള നിരവധിപേര്‍ ഇന്ന് നമ്മുടെ ഇടയിലുണ്ട്.

മൊബൈല്‍ ഫോണുകളുടെ കടന്നുവരവോടെ ഫോട്ടോഗ്രാഫിയെ ഇന്ന് യുവതലമുറ മാറോടണച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഫോട്ടോഗ്രാഫിയെക്കുറിച്ച് കൂടുതല്‍ അറിയുവാനും പഠിക്കുവാനും ഇന്ന് കൂടുതല്‍പേര്‍ മുന്നോട്ടു വരുന്നുണ്ട്. കഴിഞ്ഞ കാലങ്ങളില്‍നിന്നു വ്യത്യസ്തമായി പെണ്‍കുട്ടികള്‍ ഈ രംഗത്തേക്ക് കൂടുതല്‍ ആകര്‍ഷിക്കപ്പെടുന്നു. എന്നാല്‍ ഫോട്ടോഗ്രാഫി ശരിയായി പഠിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് വഴികാട്ടിയായി ചുരുക്കം ചില സ്ഥാപനങ്ങള്‍ മാത്രമേയുള്ളൂ.

കോട്ടയം ജില്ലയിലെ മറ്റക്കരയില്‍ പ്രവര്‍ത്തിക്കുന്ന ‘ക്രിയേറ്റീവ്ഹട്ട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോട്ടോഗ്രാഫി’ ഇത്തരത്തിലുള്ള ഒരു സ്ഥാപനമാണ്‌. പരമ്പരാഗത ഗുരുകുല വിദ്യാഭ്യാസ സമ്പ്രദായത്തില്‍ അടിസ്ഥാനമാക്കിയുള്ള ലോകത്തിലെ തന്നെ ആദ്യത്തെ ഫോട്ടോഗ്രാഫി ഇൻസ്റ്റിറ്റ്യൂട്ട് ആണ് ഇതെന്ന് പറയേണ്ടിവരും. ഗുരുവിന്റെ ഗൃഹത്തിൽ താമസിച്ച്, ഗുരുമുഖത്തു നിന്ന് നേരിട്ട് വിദ്യ അഭ്യസിക്കുന്ന ഗുരുകുല വിദ്യാഭ്യാസം ഇന്ത്യയില്‍ ഇവിടെ മാത്രമാണുള്ളത്‌.

2007 ൽ സ്ഥാപിതമായ ഈ സ്ഥാപനം നാല് ഏക്കര്‍ ക്യാമ്പസിലായി സ്ഥിതി ചെയ്യുന്നു. ഫോട്ടോഗ്രാഫി പരിജ്ഞാനവും അനുഭവങ്ങളും പങ്കിടുന്ന വിദ്യാർത്ഥികളും അവരുടെ ഗുരുക്കന്മാരും ഒരേ കാമ്പസിൽ താമസിക്കുന്നു. ഓരോ വിദ്യാർത്ഥിക്കും ഫോട്ടോഗ്രാഫിയിലെ അവരുടെ കഴിവുകൾ പ്രകടിപ്പിക്കുവാനും  പര്യവേഷണം നടത്താനും ഇവിടെ കഴിയുന്നു. കോഴ്സിന്റെ  തുടക്കം മുതൽതന്നെ ഓരോരുത്തര്‍ക്കും അവരവര്‍ക്ക് അഭിരുചിയുള്ള മേഖലയിലേക്ക് കടന്നുപോകുവാന്‍ കഴിയുന്നു. അവര്‍ക്ക് വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുവാന്‍ പരിചയസമ്പന്നരായ അധ്യാപകര്‍ ഇവിടെ എപ്പോഴും കൂട്ടിനുണ്ട്.

മാക്രോ ഫോട്ടോഗ്രാഫി, ബേർഡ്സ് ഫോട്ടോഗ്രഫി, വൈല്‍ഡ്‌ ലൈഫ് ഫോട്ടോഗ്രാഫി, ട്രാവല്‍ ഫോട്ടോഗ്രാഫി, ഫാഷൻ ഫോട്ടോഗ്രാഫി, പ്രൊഡക്റ്റ് ഫോട്ടോഗ്രാഫി, ഫുഡ്‌ ഫോട്ടോഗ്രാഫി, വെഡിംഗ് ഫോട്ടോഗ്രാഫി, ഫോട്ടോ ജര്‍ണലിസം, സ്ട്രീറ്റ് ഫോട്ടോഗ്രഫി, ആർക്കിടെക്ചർ ഫോട്ടോഗ്രഫി, ഓട്ടോമൊബൈല്‍ തുടങ്ങി നിരവധി മേഖലകളിലെ അനന്തസാധ്യതകള്‍ ഓരോ വിദ്യാര്‍ത്ഥിയുടെയും മുന്നിലുണ്ട്.

ക്രിയേറ്റീവ് ഹട്ടിൽ ഫോട്ടോഗ്രാഫി ഗവേഷണവും എക്സിബിഷനുകളും എല്ലായ്പ്പോഴും ഒരു പ്രധാന ഭാഗമാണ്. ഇത് ഫോട്ടോഗ്രാഫിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാനും ക്രിയാത്മകമായി ചിന്തിക്കുവാനും വിദ്യാർത്ഥികളെ പ്രേരിപ്പിക്കുന്നു. കൂടുതൽ പ്രായോഗിക പരിജ്ഞാനം ലഭിക്കുന്നതിന് പതിവ് ഫോട്ടോഗ്രാഫി ടൂറുകളും ക്രിയേറ്റീവ് ഹട്ടിന്റെ മാത്രം പ്രത്യേകതയാണ്.

ക്രിയേറ്റീവ് ഹട്ട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോട്ടോഗ്രാഫി വിദ്യാർത്ഥികൾക്ക് എല്ലാ നൂതന സൗകര്യങ്ങളും ഏറ്റവും പുതിയ സാങ്കേതികവിദ്യകളും നല്‍കുന്നു. ലൈബ്രറി, ക്ലാസ് റൂമുകൾ, എഡിറ്റിംഗ് റൂം, ക്യാമറകൾ,
തുടങ്ങിയ അധിക സൗകര്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും ക്രിയേറ്റീവ് ഹട്ടിനെ മറ്റ് മീഡിയ കോളേജുകളിൽ നിന്ന് വ്യത്യസ്തമാക്കുന്നു. ഇൻഡോർ ലൈറ്റിംഗിൽ പ്രായോഗിക പഠനത്തിന് ഏറ്റവും വലുതും മികച്ചതുമായ സ്റ്റുഡിയോ ക്രമീകരിച്ചിരിക്കുന്നു.

ക്യാമ്പസിലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഫാക്കൽറ്റികൾക്കും ഭക്ഷണവും പ്രത്യേകം പാർപ്പിട സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട് . 24×7 ഫാക്കൽറ്റി മാർഗ്ഗനിർദ്ദേശം, രാവിലെയും വൈകുന്നേരവും പ്രായോഗിക സെഷനുകൾ തുടങ്ങിയ അധിക സൗകര്യങ്ങളും ഇതിലൂടെ നൽകാൻ കഴിയുന്നു.

ഫോട്ടോ മെന്ററും ഫോട്ടോ ജേണലിസ്റ്റുമായ എബിൻ അലക്സ്  ആണ്  ക്രിയേറ്റീവ് ഹട്ട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്
ഫോട്ടോഗ്രാഫിയുടെ സ്ഥാപക ഡയറക്ടര്‍. മാസ്റ്റർ ഇൻ ഡിസൈൻ, എം.ബി.എ (ഡിസൈൻ മാനേജ്‌മെന്റ്) എന്നിവയിൽ ബിരുദാനന്തര ബിരുദധാരിയാണ്. നാഷണൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് ഫൌണ്ടേഷന്‍ ചെയർമാൻ, അലക്സ്‌റ്റെന്‍ എഡ്യൂക്കേഷൻ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. കാനൻ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ഫോട്ടോ മെന്റർ ആയി 6 വര്‍ഷത്തോളം പ്രവര്‍ത്തിച്ചിട്ടൂണ്ട്.

പ്രൊഫഷണൽ കോഴ്സുകള്‍ (ഒരു വര്‍ഷം)
ഡിപ്ലോമ ഇന്‍ ആർട്ട് ഓഫ് ഫോട്ടോഗ്രാഫി
ഡിപ്ലോമ ഇന്‍ വൈല്‍ഡ്‌ലൈഫ് ഫോട്ടോഗ്രാഫി
ഡിപ്ലോമ ഇന്‍ ഫാഷൻ ഫോട്ടോഗ്രാഫി
ഡിപ്ലോമ ഇന്‍ ട്രാവൽ ഫോട്ടോഗ്രാഫി
ഡിപ്ലോമ ഇന്‍ പ്രോഡക്റ്റ് ഫോട്ടോഗ്രാഫി
ഡിപ്ലോമ ഇന്‍ ഫോട്ടോ ജേണര്‍ലിസം

ക്രിയേറ്റീവ് ഹട്ട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോട്ടോഗ്രാഫി,
തേക്കുംമറ്റം, കരിമ്പാനി പി ഒ, മറ്റക്കര, കോട്ടയം – 686564
mob – 8547044220, 8589085220,
mail- [email protected]
http://www.creativehut.org

- Advertisment -
- Advertisment -
Advertisment

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.

- Advertisment -

Most Popular