കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവു വേണമെന്ന് സ്വകാര്യ ബസുടമകള്‍ ; നിന്നുകൊണ്ടുള്ള യാത്ര അനുവദിക്കണം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവു വേണമെന്ന് സ്വകാര്യ ബസുടമകള്‍. നിയന്ത്രണം കടുപ്പിച്ചാല്‍ സര്‍വ്വീസുകള്‍ നിര്‍ത്തിവെയ്‌ക്കേണ്ട സാഹചര്യമാണുള്ളതെന്ന് ബസുടമകള്‍ പറഞ്ഞു. നിന്നുകൊണ്ടുള്ള യാത്ര അനുവദിക്കില്ലെന്ന തീരുമാനം മാറ്റണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

സംസ്ഥാനത്തെ രോഗികളുടെ എണ്ണം വീണ്ടും വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പൊതുഗതാഗതത്തില്‍ ഉള്‍പ്പെടെ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ബസുകളില്‍ ഇരുന്ന് മാത്രം യാത്ര ചെയ്താല്‍ മതിയെന്ന നിര്‍ദ്ദേശം അപ്രായോഗികമാണെന്നാണ് ബസുടമകള്‍ പറയുന്നത്. മുഴുവന്‍ സീറ്റുകളിലും ആളെയിരുത്തിയ ശേഷം യാത്ര ആരംഭിച്ചാല്‍ വഴിയില്‍ നിന്നും യാത്രക്കാരെ കയറ്റാന്‍ പറ്റാതാകുന്ന സാഹചര്യം ഉണ്ടാകും.

അധികം ആളെ കയറ്റരുതെന്ന നിര്‍ദ്ദേശം വന്‍ വരുമാന നഷ്ടം ഉണ്ടാക്കുമെന്നും തീരുമാനം ഇരുട്ടടിയാണെന്നും സ്വകാര്യ ബസുടമകള്‍ പറഞ്ഞു. സ്ഥിതി തുടര്‍ന്നാല്‍ ബസ് സര്‍വ്വീസുകള്‍ നിര്‍ത്തിയിടേണ്ട സാഹചര്യം സംസ്ഥാനത്തുണ്ടാകുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു. നിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ പരാതി നല്‍കാനൊരുങ്ങുകയാണ് ബസുടമകള്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...