അതീവ സുരക്ഷാ മേഖലയായ പൊന്നമ്പലമേട്ടില്‍ മുന്‍പും വനംവകുപ്പ് ആളുകളെ കയറ്റിയെന്ന് തെളിയിക്കുന്ന ചിത്രങ്ങള്‍. കര്‍ശന നിയന്ത്രണമുള്ള മകരവിളക്ക് ദിവസം തന്നെ ബാറുടമയെ ഉള്‍പ്പെടെ പൊന്നമ്പലമേട്ടില്‍ എത്തിച്ചുവെന്ന് തെളിയിക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഡിഎഫ്ഒമാരുടെ നേതൃത്വത്തിലാണ് പുറത്തുനിന്നുള്ള സംഘത്തെ അതീവ സുരക്ഷാ മേഖലയില്‍ എത്തിച്ചത്. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസുകാര്‍ എതിര്‍ത്തിട്ടും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശകരെ നിര്‍ബന്ധിച്ചു കൊണ്ട് പോയിയെന്നും ആരോപണമുണ്ട്.
പൊന്നമ്പലമേട്ടില്‍ കഴിഞ്ഞ ദിവസം അനധികൃതമായി പൂജകള്‍ നടന്നതിന്റെ വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് മകരവിളക്ക് ദിവസത്തെ ചിത്രങ്ങളും പുറത്തെത്തിയിരിക്കുന്നത്. സായുധ പൊലീസിന്റെ കാവല്‍ ഉള്‍പ്പെടെ ഏര്‍പ്പെടുത്തുന്ന മകരവിളക്ക് ദിവസം ഗവി റൂട്ടിലൂടെയുള്ള മറ്റ് യാത്രകള്‍ വിലക്കാറുപോലുമുണ്ട്. ആ ദിവസമാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസിന്റെ എതിര്‍പ്പ് മറികടന്ന് ആളുകളെ പൊന്നമ്പലമേട്ടില്‍ എത്തിച്ചതെന്നതാണ് ഏറെ ശ്രദ്ധേയം. മകരവിളക്ക് ദിവസം തിരുവനന്തപുരത്തുനിന്നുള്ള ഒരു സംഘത്തെ പൊന്നമ്പലമേട്ടില്‍ എത്തിച്ചതായാണ് വിവരം. ഒരാള്‍ ബാറുടമയുമാണ്. മകരവിളക്ക് ദിവസം ഗുരുതരമായ സുരക്ഷാ പിഴവുണ്ടായതായി ചിത്രങ്ങള്‍ തെളിയിക്കുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































