കോയമ്പത്തൂരില്‍ രണ്ടു പേര്‍ക്ക് പന്നിപ്പനി സ്ഥിരീകരിച്ചു ; അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി

For full experience, Download our mobile application:
Get it on Google Play

കോയമ്പത്തൂര്‍ : തമിഴ്‌നാട്ടില്‍ വ്യത്യസ്ത കേസുകളിലായി രണ്ടു പേര്‍ക്ക് പന്നിപ്പനി സ്ഥിരീകരിച്ചു. കോയമ്പത്തൂരില്‍ ഈ വര്‍ഷം ആദ്യമായാണ് പന്നിപ്പനി റിപ്പോര്‍ട്ട് ചെയ്യുന്നത്. പന്നിപ്പനി ബാധിച്ച ഇരുവരും ചികിത്സയില്‍ കഴിയുന്നതായി കോയമ്പത്തൂര്‍ കോര്‍പ്പറേഷന്‍ അറിയിച്ചു. പന്നിപ്പനി റിപ്പോര്‍ട്ട് ചെയ്തതോടെ അതീവ ജാഗ്രതാനിര്‍ദേശമാണ് ജില്ലാ ഭരണകൂടം പുറപ്പെടുവിച്ചത്.

എല്ലാവരോടും നിര്‍ബന്ധമായി മാസ്‌ക് ധരിക്കാനും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനും ആവശ്യപ്പെട്ടു. ആര്‍ എസ് പുരം, പീളമേട് എന്നിവിടങ്ങളില്‍ നിന്നുള്ള രണ്ടു പ്രായമുള്ള സ്ത്രീകള്‍ക്കാണ് രോഗം ബാധിച്ചത്. കോവിഡിന് സമാനമായ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതോടെ പരിശോധിച്ചപ്പോഴാണ് പന്നിപ്പനിയാണെന്ന് കണ്ടെത്തിയത്. എന്നാല്‍ കോവിഡ് നെഗറ്റീവാണ്. ഇരുവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ നിരീക്ഷിച്ച്‌ വരികയാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അപകടക്കെണിയായി ജേക്കബ്സ് റോഡിലെ കുഴികൾ : വാഹനാപകടങ്ങള്‍ പതിവാകുന്നു

0
മല്ലപ്പളളി : പാടിമൺ - കോട്ടാങ്ങൽ ജേക്കബ്സ് റോഡിൽ വാട്ടര്‍ അതോറിറ്റി...

സിജെപി പ്രതിഷേധം ; ജെഎൻയുവിൽ വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പ്

0
ദില്ലി: ദില്ലിയിലെ സിജെപി പ്രക്ഷോഭത്തിൻ്റെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾക്ക് മാർഗ്ഗനിർദ്ദേശവുമായി ജവഹർലാൽ നെഹ്റു...

കോഴിക്കോട് നടുവണ്ണൂരിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

0
കോഴിക്കോട്: കോഴിക്കോട് നടുവണ്ണൂരിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു. നടുവണ്ണൂർ...

എൽ.ഡി.എഫ് നേതാക്കൾ സ്വയം പരിഹാസ്യരാവുന്നു : ലാലു തോമസ്

0
തിരുവല്ല : തിരുവല്ല–മല്ലപ്പള്ളി–ചേലക്കൊമ്പ് റോഡിന്‍റെ പേരിൽ ഇല്ലാത്ത വിവാദം ഉണ്ടാക്കി എൽ.ഡി.എഫ്...