ശബരിമലയിലേക്ക് തീര്‍ത്ഥാടക പ്രവാഹം : വഴികളെല്ലാം അടച്ച് പോലീസ്

For full experience, Download our mobile application:
Get it on Google Play

റാന്നി : ശബരിമല തീര്‍ത്ഥാടകരുടെ വന്‍ പ്രവാഹത്തെ തുടര്‍ന്ന് വഴികളിളെല്ലാം വാഹനങ്ങള്‍ തടഞ്ഞ് പോലീസ്. പോലീസ് വാഹനങ്ങള്‍ തടഞ്ഞതോടെ നാട്ടിന്‍പുറങ്ങളില്‍ വന്‍ ഗതാഗതക്കുരുക്ക് രൂപപെട്ടു. വെള്ളവും ഭക്ഷണവും കിട്ടാത്ത സ്ഥലങ്ങളില്‍ പെട്ടതോടെ തീര്‍ത്ഥാടകരും വലഞ്ഞു. രാവിലെ മുതലാണ് ശബരിമല തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ പോലീസ് തടയാന്‍ തുടങ്ങിയത്. മുക്കട – ഇടമണ്‍-അത്തിക്കയം റോഡില്‍ അത്തിക്കയം മുതല്‍ വാകത്താനം വരെ റോഡില്‍ വാഹനങ്ങള്‍ നിരന്നു. ഇതോടെ പ്രദേശവാസികള്‍ അടക്കമുള്ളവരും വലഞ്ഞു. വീതി കുറഞ്ഞ റോഡില്‍ പാത കൈയ്യടക്കി തീര്‍ത്ഥാടക വാഹനം നിറഞ്ഞതോടെ നാട്ടുകാര്‍ക്ക് വാഹനവുമായി പുറത്തിറങ്ങാന്‍ പാറ്റാതായി. ഗതാഗതകുരുക്ക് രൂക്ഷമായതോടെ വെച്ചൂച്ചിറ പോലീസിന്‍റെ നേതൃത്വത്തില്‍ കുരുക്കഴിക്കാന്‍ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. തീര്‍ത്ഥാടക വാഹനങ്ങള്‍ ഇടത്താവളങ്ങളില്‍ തടഞ്ഞിടാതെ വന്നതാണ് പ്രശ്നം ഗുരുതരം ആകാന്‍ കാരണം. പലയിടത്തും നാട്ടുകാര്‍ തീര്‍ത്ഥാടകര്‍ക്ക് ഭക്ഷണവും വെള്ളവും എത്തിച്ചു നല്‍കി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മലയിടംതുരുത്ത് പാരിയത്തുകാവ് ഉന്നതി കോളനിയിലെ ഭൂമി തര്‍ക്കത്തില്‍ ഇന്ന് രാത്രി എട്ട് മണിക്ക് ചര്‍ച്ച...

0
കൊച്ചി: കിഴക്കമ്പലം മലയിടംതുരുത്ത് പാരിയത്തുകാവ് ഉന്നതി കോളനിയിലെ ഭൂമി തര്‍ക്കത്തില്‍ ഇന്ന്...

പുനർജനി അഭയ കേന്ദ്രത്തിലെ ക്രൂര പീഡനമേറ്റ വയോജനങ്ങളെ ഗാന്ധിഭവനിലേക്ക് മാറ്റി

0
കൊല്ലം : തെന്മല പുനർജനി അഭയ കേന്ദ്രത്തിലെ ക്രൂര പീഡനമേറ്റ വയോജനങ്ങളെ...

ഗുരുവായൂരിലെ സ്വകാര്യ ലോഡ്ജില്‍ പോലീസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

0
തൃശൂര്‍: ഗുരുവായൂരിലെ സ്വകാര്യ ലോഡ്ജില്‍ പോലീസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ...

ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പേരില്‍ നടക്കുന്നത് സോഷ്യല്‍ മീഡിയ പേക്കൂത്ത് – കര്‍ശനമായ നടപടികളും നിയന്ത്രണങ്ങളും...

0
തിരുവനന്തപുരം : ഓണ്‍ലൈന്‍ വാര്‍ത്താമാധ്യമങ്ങളെയും സോഷ്യല്‍മീഡിയ ആക്ടിവിസ്റ്റുകളെയും വേര്‍തിരിച്ചുകാണാനും സമൂഹമാധ്യമങ്ങളിലെ പേക്കൂത്ത്...