ഐആർസിടിസി റീഫണ്ട് നിയമങ്ങളറിയാമോ ? അറിയാം

For full experience, Download our mobile application:
Get it on Google Play

റെയിൽവേ ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം യാത്ര മുടങ്ങുകയോ മാറ്റിവെയ്ക്കുകയോ ചെയ്യേണ്ടി വരുന്ന സാഹചര്യങ്ങളിൽ അടച്ച കാശ് തിരിച്ചു കിട്ടുമോ എന്ന ആശങ്ക യാത്രക്കാർക്ക് സാധാരണയായി ഉണ്ടാവാറുണ്ട്. എന്നാൽ റെയിൽവെ ടിക്കറ്റ് ക്യാൻസൽ ചെയ്യുന്ന ഘട്ടത്തിൽ സമയപരിധി അനുസരിച്ച് റീഫണ്ടിന് യോ​ഗ്യതയുണ്ട്. ടിക്കറ്റ് ബുക്ക് ചെയ്യാൻ ഉപയോ​ഗിച്ച ബാങ്ക് അക്കൗണ്ടിലേക്കാണ് ഈ തുക എത്തുക. സാധാരണ ​ഗതിയിൽ ചാർട്ട് തയ്യാറാക്കിയതിന് ശേഷം ഒരു കൺഫോം ടിക്കറ്റ് റദ്ദാക്കിയാൽ യാത്രക്കാരന് റീഫണ്ട് ലഭിക്കില്ല. ഇവിടെ സാധുവായ ഒരു കാരണം സഹിതം ടിക്കറ്റ് ഡെപ്പോസിറ്റ് രസീത് (ടിഡിആർ) ഫയൽ ചെയ്താൽ റീഫണ്ട് ലഭിക്കും.
strong>ടിഡിആർ ഫയൽ ചെയ്യാം
ചാർട്ട് തയ്യാറാക്കിയതിന് ശേഷം ടിക്കറ്റ് റദ്ദാക്കേണ്ടി വരുന്ന സാഹചര്യത്തിൽ ഉപഭോക്താക്കൾക്ക് ഓൺലൈനായി ടിഡിആർ ഫയൽ ചെയ്യാമെന്ന് ഐആർസിടിസി വെബ്സൈറ്റ് വിശദമാക്കുന്നു. ഐആർസിടിസി നൽകുന്ന ട്രാക്കിംഗ് സേവനത്തിലൂടെ റീഫണ്ടിന്റെ നില ട്രാക്ക് ചെയ്യാനും സാധിക്കും. അത്തരം സന്ദർഭങ്ങളിൽ റീഫണ്ട് നൽകുന്നതുമായി ബന്ധപ്പെട്ട തീരുമാനമെടുക്കുന്നത് സോണൽ റെയിൽവേ ഡിവിഷനാണ്. ഇന്ത്യൻ റെയിൽവേയുടെ നിലവിലുള്ള റീഫണ്ട് നിയമങ്ങൾ അനുസരിച്ചും ടിഡിആർ ഫയൽ ചെയ്യുന്നതിനുള്ള കാരണത്തെയും ആശ്രയിച്ചാണ് റീഫണ്ട് ലഭിക്കുക.
ടിക്കറ്റ് ക്യാൻസൽ ചെയ്യണം
കൺഫോമായ റെയിൽവേ ടിക്കറ്റ് റദ്ദാക്കിയാൽ മാത്രമേ ഓൺലൈനായി ടിഡിആർ ഫയൽ ചെയ്യാൻ സാധിക്കുകയുള്ളൂ. ഐആർസിടിസി ആപ്പ്/ വെബ്സൈറ്റ് വഴി എടുത്ത ഇ-ടിക്കറ്റുകൾക്ക് ഓൺലൈനായി റദ്ദാക്കുകയും തുടർന്ന് ടിഡിആർ ഫയൽ ചെയ്യുകയും ചെയ്യാം. റെയിൽവേ കൗണ്ടറിൽ നിന്ന് ഓഫ്‌ലൈനായി എടുത്ത ടിക്കറ്റാണെങ്കിൽ റെയിൽവെ ടിക്കറ്റ് ബുക്കിം​ഗ് കൗണ്ടറിലെത്തി ടിക്കറ്റുകൾ റദ്ദാക്കുകയും തുടർന്ന് ടിഡിആർ ഫയൽ ചെയ്യുകയും വേണം.

സമയം ശ്രദ്ധിക്കണം
കൺഫോം ആയ ട്രെയിൻ ടിക്കറ്റുള്ളവരാണെങ്കിൽ തീവണ്ടി പുറപ്പെടുന്നതിന് നാല് മണിക്കൂർ മുൻപ് ടിക്കറ്റ് റദ്ദാക്കുകയോ ടിഡിആർ ഓൺലൈനായി ഫയൽ ചെയ്യുകയോ വേണം. അല്ലാത്ത സാഹചര്യത്തിൽ റിസർവേഷൻ സ്ഥിരീകരിച്ചിട്ടുള്ള ടിക്കറ്റിന് റീഫണ്ട് അനുവദിക്കില്ല. ആർഎസി ടിക്കറ്റിന്റെ കാര്യത്തിൽ തീവണ്ടി പുറപ്പെടുന്നിതിന് 30 മിനിറ്റ് മുൻപ് ടിക്കറ്റ് റദ്ദാക്കുകയും ടിഡിആർ ഫയൽ ചെയ്യുകയും വേണം.
എങ്ങനെ ടിഡിആർ ഫയൽ ചെയ്യാം
ചാർട്ട് തയ്യാറാക്കിയതിന് ശേഷം റെയിൽവേ ടിക്കറ്റ് റദ്ദാക്കിയാൽ റീഫണ്ട് ലഭിക്കുന്നതിന് ടിക്കറ്റ് ഡെപ്പോസിറ്റ് രസീത് ഫയലിംഗ് ഉപയോഗിക്കേണ്ടതുണ്ട്. ഐആര്‍സിടിസി വെബ്‌സൈറ്റ് വഴിയോ റെയില്‍ കണക്ട് ആപ്പ് വഴിയോ ആണ് ടിഡിആര്‍ ഫയല്‍ ചെയ്യേണ്ടത്. ആദ്യം ടിക്കറ്റ് ക്യാന്‍സല്‍ ചെയ്ത ശേഷമാകണം ടിഡിആറിലേക്ക് കടക്കേണ്ടത്. ആപ്പില്‍ ലോഗിന്‍ ചെയ്ത് ട്രെയിന്‍ എന്ന ഓപ്ഷനില്‍ മൈബുക്കിംഗില്‍ കണ്‍ഫോം ടിക്കറ്റ് ലഭിക്കും. ടിക്കറ്റ് ഓപ്പണ്‍ ചെയ്ത് വലത് ഭാഗത്തെ മെനുവില്‍ ടിക്കറ്റ് ക്യാന്‍സലാക്കനുള്ള ഓപ്ഷനുണ്ടാകും. ടിക്കറ്റ് ക്യാന്‍സല്‍ ചെയ്താല്‍ പ്രധാന ഭാഗത്ത് ഹോം പേജില്‍ ഫയല്‍ ടിഡിആര്‍ എന്ന ഓപ്ഷനുണ്ടാകും. ഇവിടെ ടിക്കറ്റും റദ്ദാക്കാനുള്ള കാരണവും തിരഞ്ഞെടുത്താല്‍ ടിഡിആര്‍ ഫയല്‍ ചെയ്യാം.

ചാ‌ർട്ട് തയ്യാറാക്കുന്നതിന് മുൻപ് റദ്ദാക്കിയാൽ
ചാർട്ട് തയ്യാറാക്കുന്നതിന് മുൻപ് റെയിൽവേ ടിക്കറ്റ് റദ്ദാക്കിയാൽ ടിഡിആർ ഫയൽ ചെയ്യേണ്ടതില്ല. റദ്ദാക്കൽ നിരക്ക് കുറച്ചാണ് തുക അനുവദിക്കുക. കൺഫേം ടിക്കറ്റ് റദ്ദാക്കുന്നതിനും വെയ്റ്റിം​ഗ് ലിസ്റ്റ് ടിക്കറ്റ് റദ്ദാക്കുന്നതിനും വ്യത്യസ്ത നിരക്കാണ് കുറയ്ക്കുന്നത്. ട്രെയിൻ പുറപ്പെടുന്നതിന് 48 മണിക്കൂറിന് മുൻപ് കൺഫോം യാത്ര ടിക്കറ്റുകൾ റദ്ദാക്കിയാൽ എസി ഫസ്റ്റ്/എക്‌സിക്യുട്ടീവ് ക്ലാസ് യാത്രക്കാർക്ക് 240 രൂപയാണ് ചാർജ് ഈടാക്കുന്നത്. എസി 2-ടയർ ക്ലാസിന് 200 രൂപ, എസി 3-ടയർ/എസി ചെയർ കാ‌ർ യാത്രക്കാർക്ക് 180 രൂപ, സെക്കൻഡ് ക്ലാസിന് 60 രൂപ എന്നിങ്ങനെ ചാർജ് നൽകണം. ബാക്കിയുള്ള തുക അനുവദിക്കും. 12 മണിക്കൂർ മുൻപ് കൺഫോം ടിക്കറ്റ് റദ്ദാക്കിയാൽ ടിക്കറ്റ് നിരക്കിന്റെ 25 ശതമാനം നിരക്ക് ചാർജ് ഈടാക്കും. 4 മണിക്കൂർ മുൻപ് ടിക്കറ്റ് റദ്ദാക്കിയാൽ ടിക്കറ്റ് നിരക്കിൻെറ 50 ശതമാനം ചാർജ് വരും. ട്രെയിൻ പുറപ്പെടുന്നതിന് അര മണിക്കൂർ മുൻപ് ആർഎസി/വെയ്റ്റ്‌ലിസ്റ്റ് ടിക്കറ്റുകൾ റദ്ദാക്കിയാൽ ക്ലറിക്കൽ ചാർജ് കുറച്ചതിന് ശേഷം മുഴുവൻ റീഫണ്ടും നൽകും. ടിക്കറ്റ് കൺഫോം ആയിട്ടില്ലെങ്കിൽ ഓൺലൈനായി എടുത്ത ടിക്കറ്റ് ഓട്ടോമാറ്റിക്കായി റദ്ദാവുകയും തുക അക്കൗണ്ടിലേക്ക് വരുകയും ചെയ്യും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...