10 വയസുകാരിയെ വീട്ടുജോലിക്ക് വെച്ചു നിരന്തരമായി ശാരീരിക ഉപദ്രവം ഏൽപ്പിച്ചു ; പൈലറ്റിനെയും ഭര്‍ത്താവിനെയും മര്‍ദിച്ച് ജനക്കൂട്ടം

For full experience, Download our mobile application:
Get it on Google Play

ഡൽഹി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ജോലിക്ക് വെച്ച് ശാരീരികമായി ഉപദ്രവിച്ചുവെന്ന് ആരോപിച്ച് വനിതാ പൈലറ്റിനെയും ഭര്‍ത്താവിനെയും ജനക്കൂട്ടം മര്‍ദിച്ചു. ന്യൂഡല്‍ഹിയിലാണ് സംഭവം. രണ്ട് മാസം മുന്‍പ് ഇവര്‍ പത്തുവയസുകാരിയെ വീട്ടുജോലിക്കായി വച്ചുവെന്നും കുട്ടിയുടെ കയ്യില്‍ മുറിവേറ്റ പാടുകള്‍ കണ്ട ബന്ധു വിവരം പോലീസില്‍ അറിയിച്ചുവെന്നുമാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പെണ്‍കുട്ടിയെ ദമ്പതിമാര്‍ ഉപദ്രവിച്ചിട്ടുണ്ടെന്ന് അയല്‍വാസികളില്‍ ചിലരും പറഞ്ഞതോടെയാണ് ഒരുകൂട്ടം പുരുഷന്‍മാരെത്തി ഇവരെ ആക്രമിച്ചത്. ജോലി കഴിഞ്ഞ് മടങ്ങിയെത്തുമ്പോഴാണ് ഇരുവരും ആക്രമിക്കപ്പെട്ടത്.

യുവതിയുടെ ഭര്‍ത്താവും എയര്‍ലൈന്‍ ജീവനക്കാരനാണ്. യുവതിയുടെ മുടിക്കുത്തിന് പിടിച്ച് ആളുകള്‍ വലിച്ചിഴച്ചുവെന്നും സ്ത്രീകളടക്കം ഇവരെ മര്‍ദിക്കാനെത്തിയെന്നും പ്രദേശവാസികള്‍ വെളിപ്പെടുത്തി. സഹായത്തിനായി യുവതി നിലവിളിക്കുന്നത് കേട്ടവരാണ് വിവരം പോലീസില്‍ അറിയിച്ചത്. സ്ഥലത്തെത്തിയ പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തു. ഇവര്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബാലവേല രാജ്യത്ത് നിരോധിച്ചതാണെങ്കിലും പലസ്ഥലങ്ങളിലും തുടരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...