വനിതകളെ തുല്യമായി പരിഗണിക്കുന്നില്ല ; പോലീസിൽ വിവേചനം പാടില്ലെന്ന് ട്രിബ്യൂണൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പോലീസ് സേനയിലുള്ള വനിതകള്‍ പ്രമോഷനടക്കമുള്ള കാര്യങ്ങളില്‍ വിവേചനം നേരിടുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ഭരണഘടനാ പരമായ ബാധ്യതയാണെന്ന് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍. വനിതാ പോലീസായിരിക്കെ അര്‍ഹമായ പ്രമോഷന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് മുന്‍ പോലിസ് ഉദ്യോഗസ്ഥ എന്‍ എ വിനയ നല്‍കിയ ഹര്‍ജിയിലാണ് ട്രിബ്യൂണലിന്റെ പരാമര്‍ശം. 1991 ല്‍ സര്‍വീസില്‍ കയറിയ വിനയക്ക് 21 വര്‍ഷത്തിന് ശേഷമാണ് പ്രമോഷന്‍ ലഭിച്ചതെന്നും പോലീസ് സേനയില്‍ വനിതകളെ പുരുഷ പോലിസിനൊപ്പം പരിഗണിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജിക്കാരി ട്രിബ്യൂണലിനെ സമീപിച്ചത്.

പുരുഷ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അര്‍ഹമായ പ്രമോഷന്‍ ലഭിക്കുമ്പോള്‍ വനിത ഉദ്യോഗസ്ഥരെ സീനിയോറിറ്റി അനുസരിച്ച് പോലും പരിഗണിച്ചില്ല. ഉത്തരവാദിത്തപ്പെട്ട ചുമതലകളില്‍ നിന്നും ഇപ്പോഴും മാറ്റി നിര്‍ത്തല്‍ പതിവാണെന്നും ഹര്‍ജിക്കാരി വ്യക്തമാക്കിയിരുന്നു. എസ് ഐ മാരുടെ പേരിനൊപ്പവും വനിതാ എസ്‌ഐ എന്ന് ചേര്‍ക്കും. ഇത്തരം വിവേചനം പാടില്ലെന്നായിരുന്നു ഹര്‍ജിക്കാരിയുടെ ആവശ്യം. നിലവില്‍ പ്രമോഷന് പുരുഷ, വനിതാ വിവേചനമില്ലെങ്കിലും ഹര്‍ജിക്കാരി ഉള്‍പ്പെടെ 244 മുന്‍ വനിതാ പോലിസ് ഉദ്യോഗസ്ഥര്‍ക്ക് ഇത്തരത്തില്‍ പ്രമോഷന്‍ ലഭിക്കാതിരുന്നിട്ടുണ്ടെന്നും അതില്‍ നടപടിവേണമെന്നുമായിരുന്നു ആവശ്യം. ഹര്‍ജി പരിഗണിച്ച ട്രൈബ്യൂണല്‍, വനിതയാണെന്ന കാരണത്താല്‍ അര്‍ഹമായ പ്രമോഷനും ആനുകൂല്യവും നിഷേധിക്കപ്പെടുന്നത് ദുഖകരമാണെന്ന് വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...