എയര്‍ ഇന്ത്യ വിമാനാപകടത്തെക്കുറിച്ചുള്ള പുതിയ ലേഖനത്തിനെതിരെ നോട്ടീസ് അയച്ച് പൈലറ്റുമാരുടെ സംഘടന

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനാപകടത്തെക്കുറിച്ചുള്ള പുതിയ ലേഖനത്തിനെതിരെ അന്താരാഷ്ട്ര വാര്‍ത്ത മാധ്യമങ്ങളായ റോയിട്ടേഴ്സിനും വാള്‍ സ്ട്രീറ്റ് ജേര്‍ണലിനും വക്കീല്‍ നോട്ടീസ് അയച്ച് പൈലറ്റുമാരുടെ സംഘടന. പൈലറ്റുമാരുടെ സംഘടനയായ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ പൈലറ്റ്‌സ് ആണ് നോട്ടീസ് അയച്ചത്. എയര്‍ ഇന്ത്യയുടെ പൈലറ്റ് ഇന്‍ കമാന്‍ഡ് ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫ് ആക്കി എന്നായിരുന്നു ഈ അന്താരാഷ്ട്ര വാര്‍ത്ത മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. വിമാനത്തിലെ ഇന്ധന നിയന്ത്രണ സ്വിച്ചുകളുടെ ചലനത്തില്‍ പൈലറ്റിന്റെ തെറ്റു ചൂണ്ടിക്കാണിക്കാന്‍ റിപ്പോര്‍ട്ട് ശ്രമിച്ചുവെന്ന് ആരോപിച്ചാണ് സംഘടന നോട്ടീസ് അയച്ചത്. അതിനാല്‍ ലേഖനം തിരുത്തണമെന്നാണ് ആവശ്യം. തെറ്റായ വ്യാഖ്യാനങ്ങള്‍ നല്‍കി ലേഖനങ്ങള്‍ എഴുതരുത് എന്നും സംഘടന നോട്ടീസിലൂടെ ആവശ്യപ്പെട്ടു. റോയിട്ടേഴ്സിനും വാള്‍ സ്ട്രീറ്റ് ജേര്‍ണലിനുമെതിരെ നിയമനടപടി സ്വീകരിക്കുമെന്നാണ് സംഘടന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

സീനിയര്‍ പൈലറ്റാണ് അപകടത്തിന് ഉത്തരവാദി എന്നതരത്തിലായിരുന്നു ഡബ്ല്യൂഎസ്‌ജെയിലെ റിപ്പോര്‍ട്ട്. വിമാനത്തിന്റെ പൈലറ്റിനെക്കുറിച്ചുള്ള സ്ഥിരീകരിക്കാത്ത ഊഹാപോഹങ്ങളാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തത് എന്നാണ് നോട്ടിസില്‍ പറയുന്നത്. അന്വേഷണവുമായി ബന്ധമില്ലാത്ത വിചിത്ര വാദങ്ങളാണ് റോയിട്ടേഴ്‌സില്‍ ഉള്ളതെന്നും നോട്ടിസില്‍ സംഘടന ചൂണ്ടിക്കാട്ടി. അന്വേഷണം നടക്കുമ്പോള്‍ സാഹചര്യത്തില്‍ ഇത്തരം ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നത് നിരുത്തരവാദപരമാണെന്നും ആരോപണം. കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ (എ.എ.ഐ.ബി) പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ ഒരു പൈലറ്റിനെയും കുറ്റപ്പെടുത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാണിച്ച് എഫ്.ഐ.പി മേധാവി സി.എസ് രണ്‍ധാവ വാള്‍സ്ട്രീറ്റ് റിപ്പോര്‍ട്ടിനെ വിമര്‍ശിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്നും മഴ കനക്കും ; എല്ലാ ജില്ലകളിലും യെല്ലോ അലർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ റിപ്പോർട്ട്. സംസ്ഥാനത്തെ...

ഗർഭഛിദ്രത്തിനുള്ള മരുന്ന് കഴിച്ച് ആശുപത്രിയിലെത്തി പ്രസവം; കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച് യുവതി

0
തിരുവനന്തപുരം: നവജാത ശിശുവിനെ ക്ലോസറ്റിലിട്ട് യുവതി. തിരുവനന്തപുരം എസ്എടി ആശുപത്രിയിലാണ് സംഭവം....

കാവേരി തർക്കം: അഭ്യർത്ഥന മാനിച്ച് സന്ദർശനം മാറ്റിവെച്ച വിജയ്‌ക്ക് പ്രശംസയുമായി ഡി.കെ. ശിവകുമാർ

0
ബെംഗളൂരു: ബെംഗളൂരു സന്ദർശനം മാറ്റിവയ്ക്കാൻ തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്...

മിന്നൽപ്രളയ മുന്നറിയിപ്പ് : പത്തനംതിട്ടയിൽ ജാഗ്രത അനൗൺസ്മെന്റ്

0
പത്തനംതിട്ട: ഇന്ന് രാത്രിയിലും ശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പുള്ള പത്തനംതിട്ട ജില്ലയിൽ...