തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഫോണിലൂടെ ഭീഷണി സന്ദേശം. സന്ദേശം ലഭിച്ച ഫോണിന്റെ ഉടമയെ കായംകുളത്ത് നിന്നും പോലീസ് കസ്‌റ്റഡിയിലെടുത്തു.
ഇന്നലെയാണ് മുഖ്യമന്ത്രിയെ അപായപ്പെടുത്തുമെന്ന ഭീഷണി സന്ദേശം ലഭിച്ചത്. ഫോണ്‍ ഉടമയെ രാത്രിതന്നെ കസ്റ്റഡിയിലെടുത്തു. മൂന്ന് ദിവസം മുന്‍പ് ഫോണ്‍ നഷ്‌ടപ്പെട്ടിരുന്നുവെന്നാണ് കായംകുളം ചേരാവള്ളി സ്വദേശിയായ ഇയാള്‍ പോലീസിന് മൊഴി നല്‍കിയത്.
അതേസമയം ഭീഷണി സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ സെക്രട്ടേറിയറ്റ് പരിസരത്തും ക്ലിഫ് ഹൗസിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.