പിണറായി സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിച്ച് ദ്രോഹിക്കുന്നു : പ്രൊഫ. പി.ജെ കുര്യന്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  പിണറായി സര്‍ക്കാര്‍ ജനങ്ങളുടെമേല്‍ അധിക നികുതി വര്‍ദ്ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിച്ച് ദ്രോഹിക്കുകയാണെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം പ്രൊഫ. പി.ജെ കുര്യന്‍ പ്രസ്താവിച്ചു. അമിത നികുതി വര്‍ദ്ധിപ്പിച്ച് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സര്‍ക്കാര്‍ ധൂര്‍ത്തും അഴിമതിയും നടത്തി ഖജനാവ് കാലിയാക്കുകയും വികസനപ്രവര്‍ത്തനങ്ങളെല്ലാം തടസ്സപ്പെടുത്തുകയുമാണ്. പാവപ്പെട്ടവരുടെ പേരില്‍ അധികാരത്തില്‍ വന്ന ഇടതുപക്ഷസര്‍ക്കാര്‍ സാധാരണക്കാരെ കഴിയുന്നത്ര ദ്രോഹിക്കുകയാണന്നും പ്രൊഫ. പി.ജെ കുര്യന്‍ പറഞ്ഞു. നികുതി വര്‍ദ്ധനവിനെതിരെ യു.ഡി.എഫ് നടത്തിയ കരിദിനത്തിന്‍റെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട ഗാന്ധി സ്ക്വയറില്‍ നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ വിക്ടര്‍ റ്റി തോമസിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍, കെ. ശിവദാസന്‍ നായര്‍ എക്സ്. എം.എല്‍.എ, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീന്‍ ഘടകകക്ഷി നേതാക്കളായ റ്റി.എം ഹമീദ്, ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, മലയാലപ്പുഴ ശ്രീകോമളന്‍, അനീഷ് വരിക്കണ്ണാമല, എ. സുരേഷ്കുമാര്‍, സുനില്‍കുമാര്‍, സനോജ് മേമന, വെട്ടൂര്‍ ജ്യോതിപ്രസാദ്, ജോണ്‍സണ്‍ വിളവിനാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

അബാന്‍ ജംഗ്ഷനില്‍ നിന്നാരംഭിച്ച പ്രകടനത്തിന് സജി കൊട്ടയ്ക്കാട്, ജാസിംകുട്ടി, അഡ്വ. സുനില്‍ എസ്. ലാല്‍, റോജി പോള്‍ ദാനിയേല്‍, രഘുനാഥ് കുളനട, എം.എസ് സിജു, ലിജു ജോര്‍ജ്ജ്, എലിസബത്ത് അബു, കെ.എന്‍. രാധാചന്ദ്രന്‍, അബ്ദുള്‍ കലാം ആസാദ്, അന്‍സര്‍ മുഹമ്മദ്, ഷാനവാസ് പെരിങ്ങമല, റനീസ് മുഹമ്മദ്, സജി അലക്സാണ്ടര്‍, സജി വര്‍ഗ്ഗീസ്, കെ.പി മുകുന്ദന്‍, ജേക്കബ് ശാമുവേല്‍, നഹാസ് പത്തനംതിട്ട, പി.കെ ഗോപി, അജിത് മണ്ണില്‍, പി.കെ ഇക്ബാല്‍, അഖില്‍ അഴൂര്‍ ആനിസജി, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...