പിണറായി സര്‍ക്കാര്‍ ഇരകള്‍ക്കൊപ്പമല്ല – പ്രതികള്‍ക്കൊപ്പം ; പോപ്പുലര്‍ കേസുകള്‍ക്ക് മാത്രമായുള്ള ബഡ്സ് കോടതി കടലാസില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സര്‍ക്കാര്‍ ഇരകള്‍ക്കൊപ്പമല്ല – പ്രതികള്‍ക്കൊപ്പമാണെന്ന് ഒരിക്കല്‍ക്കൂടി തെളിയുന്നു. പോപ്പുലര്‍ കേസുകള്‍ക്ക് മാത്രമായുള്ള ബഡ്സ് കോടതിയുടെ പ്രവര്‍ത്തനത്തിന് ജീവനക്കാരെ നിയമിക്കാതെ സര്‍ക്കാര്‍ ഒത്തുകളിച്ചതിനാല്‍ ആലപ്പുഴ ബഡ്സ് കോടതി ഇപ്പോഴും കടലാസില്‍. പോപ്പുലര്‍ നിക്ഷേപ തട്ടിപ്പിനെ തുടര്‍ന്നാണ്‌ കേരളത്തില്‍ ബഡ്സ് നിയമങ്ങള്‍ നടപ്പിലാക്കുവാന്‍ സര്‍ക്കാര്‍ തയ്യാറായത്. അതും നിക്ഷേപക സംഘടനയായ പി.ജി.ഐ.എ ന്യൂട്ടന്‍സ് ലോ അഭിഭാഷകര്‍ മുഖേന ഹൈക്കോടതിയില്‍ തുടര്‍ച്ചയായി കേസുകള്‍ നല്‍കിയതിനു ശേഷവും. ആര്‍. ബാലകൃഷ്ണപിള്ള പ്രതിയായ ഇടമലയാര്‍ കേസുകള്‍ നടത്തിയതുപോലെ പോപ്പുലര്‍ കേസുകള്‍ക്കു മാത്രമായി ആലപ്പുഴയില്‍ ബഡ്സ് കോടതി ആരംഭിക്കണമെന്നും എല്ലാ കേസുകളും ഈ കോടതിയില്‍ പരിഗണിക്കണമെന്നും നിക്ഷേപക സംഘടനയായ PGIA ഹര്‍ജിയിലൂടെ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

നിക്ഷേപകരുടെ ആവശ്യം ന്യായമാണെന്ന് മനസിലാക്കിയ കോടതി ആലപ്പുഴയില്‍ ബഡ്സ് കോടതി തുടങ്ങുന്നതിന് എത്രയുംവേഗം നടപടികള്‍ സ്വീകരിക്കുവാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. ജഡ്ജി ഉള്‍പ്പെടെ 10 ജീവനക്കാരെ  ഈ കോടതിയിലേക്ക് എത്രയുംവേഗം നിയമിക്കണമെന്നും കേരളാ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇത് സംബന്ധിച്ച് 18/04/2023 ല്‍ D7(B)-46372/2017/DII-3 നമ്പരായി സര്‍ക്കാരിനുവേണ്ടി അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് ഹൈക്കോടതി നിര്‍ദ്ദേശവും നല്‍കി. എന്നാല്‍ കഴിഞ്ഞ എട്ടുമാസമായിട്ടും ഹൈക്കോടതിയില്‍ നിന്നയച്ച ഈ കത്ത്  വെളിച്ചം കണ്ടില്ല…… അതെ ….. പിണറായി സര്‍ക്കാര്‍ ഇരകള്‍ക്കൊപ്പമല്ല – പ്രതികള്‍ക്കൊപ്പമാണെന്ന് ഒരിക്കല്‍ക്കൂടി തെളിയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...