തൊഴിലാളികള്‍ക്ക് ശമ്പളം കൊടുക്കാന്‍ പണമില്ല ; 500 ഇലക്‌ട്രിക് ബസ്സുകള്‍ വാങ്ങാന്‍ പദ്ധതിയുമായി സര്‍ക്കാര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തൊഴിലാളികള്‍ക്ക് ശമ്പളം കൊടുക്കാന്‍ പണമില്ലാത്ത സര്‍ക്കാര്‍ ഒരു വര്‍ഷത്തിനുള്ളില്‍ 500 ഇലക്‌ട്രിക് ബസ്സുകള്‍ വാങ്ങാന്‍ പദ്ധതിയിടുന്നു. 450 കോടി രൂപ പ്രതീക്ഷിക്കുന്ന പദ്ധതിക്കായി ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. നിലവില്‍ കേരളത്തില്‍ കരാറായ 50 ഇലക്‌ട്രിക് ബസുകള്‍ നിലനില്‍ക്കെയാണ് പുതിയ ബസ്സുകള്‍ക്കായി സര്‍ക്കാര്‍ നീക്കം ശക്തമാകുന്നത്.

സംസ്ഥാനത്ത് നിലവിലുള്ള ഇ-ബസുകളെല്ലാം തന്നെ ഒറ്റ ചാര്‍ജില്‍ ഓട്ടം പൂര്‍ത്തിയാക്കുന്നവയാണ്. ഇതിന് പകരം ഡിപ്പോകളില്‍ കരുതല്‍ ബാറ്ററികള്‍ സൂക്ഷിക്കുകയും അവ ഉപയോഗിച്ച്‌ സര്‍വ്വീസ് തുടരുകയും ചെയ്യുന്ന സംവിധാനമായിരിക്കും ഇനി സര്‍ക്കാര്‍ 500 ബസ്സുകള്‍ വഴി നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. ഇടയ്ക്കിടെ ചാര്‍ജ് ചെയ്യുന്നത് കൊണ്ട് തന്നെ റീ ചാര്‍ജിന് ഏറെനേരം വേണമെന്ന പരിമിതിയും ഇവിടെ മറികടക്കാനാകുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.

തിരുവനന്തപുരം നഗരത്തില്‍ മാത്രം 70 സ്വിഫ്ട് ബസ്സുകള്‍ ഓടിക്കുമെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വാഗ്ദാനം. അതില്‍ അന്‍പതും ഇലക്‌ട്രിക് ബസ്സുകളായിരിക്കും. കെ.എസ്.ആര്‍.ടി.സി സ്വിഫ്ടിനെതിരെയുള്ള കേസുകള്‍ ഹൈക്കോടതി തള്ളിയതോടെയാണ് പുതിയ ബസുകള്‍ വാങ്ങാന്‍ സര്‍ക്കാര്‍ തീരുമാനമായത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...