പിണറായി സര്‍ക്കാര്‍ ജീവനക്കാരെ കൊള്ളയടിക്കുന്നു : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ജീവനക്കാരെ എങ്ങനെ ദ്രോഹിക്കാമെന്ന് ദിവസവും ഗവേഷണം നടത്തുന്ന ഗവൺമെന്റാണ് ഇന്ന് അധികാരത്തിലിരിക്കുന്നതെന്നും സർക്കാർ ജീവനക്കാരെയും പെൻഷൻകാരെയും ഇത്രയധികം ദ്രോഹിച്ച ഒരു ഗവൺമെന്റ് കേരളത്തിന്റെ ചരിത്രത്തിലുണ്ടായിട്ടില്ലെന്നും ഡിസിസി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. ജീവനക്കാർക്ക് കിട്ടേണ്ട ക്ഷാമബത്ത, ശമ്പള പരിഷ്‌കരണം, ലീവ് സറണ്ടർ തുടങ്ങിയ ആനുകൂല്യങ്ങൾ നൽകാതെ 65,000 കോടി രൂപയോളം സർക്കാർ കൊള്ളയടിച്ചെന്നും അദ്ദേഹം പറഞ്ഞു. എൻജിഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എ എം ജാഫർഖാൻ നയിക്കുന്ന നവജീവന യാത്രയുടെ ജില്ലാതല ഉദ്ഘാടനം കളക്ട്രേറ്റ് പടിക്കൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ വൈസ് പ്രസിഡന്റ് എസ് കെ സുനിൽ കുമാർ അധ്യക്ഷത വഹിച്ചു. ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ.എ സുരേഷ് കുമാർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല, എൻജിഒ അസോസിയേഷൻ സംസ്ഥാന ഭാരവാഹികളായ പി എസ് വിനോദ് കുമാർ, ഉമാ ശങ്കർ, ബി പ്രദീപ് കുമാർ, എ പി സുനിൽ, വി പി ബോബൻ, കെ പി ജാഫർ, അനിൽ ബാബു, ഷിബു മണ്ണടി, ബിജു സാമുവൽ, ജി ജയകുമാർ, അൻവർ ഹുസൈൻ, ഐഎൻടിയുസി ആറന്മുള നിയോജക മണ്ഡലം പ്രസിഡന്റ് അജിത്ത് മണ്ണിൽ, നാസർ തോണ്ടമണ്ണിൽ, കെഎസ്‌യു ജില്ലാ പ്രസിഡന്റ് അലൻ ജിയോ മൈക്കിൾ തുടങ്ങിയവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്

0
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ...

ഡിജെ ശബ്ദം താങ്ങാനായില്ല; നെഞ്ചുവേദനയെ തുടർന്ന് യുവതി മരിച്ചു

0
ലക്ക്നൗ: ട്രാക്ടർ ട്രോളിയിൽ ഘടിപ്പിച്ചിരുന്ന ഡി.ജെ സിസ്റ്റത്തിൽ നിന്നുള്ള അമിത...

മലയാളി യുവതി ഹൈദരാബാദിൽ കെട്ടിടത്തിൽനിന്ന് വീണ് മരിച്ചു

0
ഹൈദരാബാദ്: മലയാളി യുവതി ഹൈദരാബാദിൽ കെട്ടിടത്തിൽനിന്ന് വീണ് മരിച്ചു. കണ്ണൂർ സ്വദേശിനിയായ...

ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തതിനാൽ എറണാകുളം റീജിയണൽ കെമിക്കൽ എക്സാമിനേഴ്‌സ് ലാബിൻ്റെ പ്രവർത്തനം താളം തെറ്റി

0
എറണാകുളം: ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തതിനാൽ എറണാകുളം റീജിയണൽ കെമിക്കൽ എക്സാമിനേഴ്‌സ് ലാബിൻ്റെ...