അമ്പലപ്പുഴയിൽ പതിനൊന്നുകാരനെ കടലിൽ കാണാതായി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: അമ്പലപ്പുഴയിൽ പതിനൊന്നുകാരനെ കടലിൽ കാണാതായി. ലിബി- മഞ്ജു ദമ്പതികളുടെ മകൻ അഭിഷേകിനായി തെരച്ചിൽ ഊർജ്ജിതമാക്കി. കൂട്ടുകാരുമൊത്ത് കുളിക്കാൻ ഇറങ്ങിയതായിരുന്നു. ഇതിനിടയിൽ അഭിലാഷ് കടലിൽ ഒഴുക്കിൽപ്പെടുകയായിരുന്നു എന്നാണ് വിവരം. വിദ്യാർഥിക്കായി കോസ്റ്റൽ പോലീസ് തെരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്. അമ്പലപ്പുഴ കോമന പുതുവൽ ലിബി- മഞ്ജു ദമ്പതികളുടെ മകൻ 11 വയസുകാരൻ അഭിഷേകിനെയാണ് ബുധനാഴ്ച വൈകിട്ട് മുതൽ കാണാതായത്. കുട്ടിയുടെ വസ്ത്രങ്ങൾ കടപ്പുറത്ത് കടൽഭിത്തിക്ക് മുകളിൽ കണ്ടെത്തിയിരുന്നു. കെ.കെ കുഞ്ചു പിള്ള സ്മാരക സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ് അഭിഷേക്.

കുട്ടി വൈകീട്ട് സ്കൂളിൽ നിന്ന് വന്ന ശേഷം ചായ കുടിച്ചിട്ട് കളിക്കാൻ കൂട്ടുകാരുമൊത്ത് പോയതായിരുന്നു. രാത്രിയായിട്ടും കാണാതായതിനെ തുടർന്ന് വീട്ടുകാർ അമ്പലപ്പുഴ പോലീസിൽ വിവരം അറിയിച്ചു. വസ്ത്രം കല്ലിൽ വെച്ചിട്ട് കടലിൽ കുളിക്കാനിറങ്ങിയതായിരിക്കാമെന്നാണ് മത്സ്യതൊഴിലാളികൾ പറയുന്നത്. മത്സ്യതൊഴിലാളികൾ കടലിൽ പൊന്തുവള്ളത്തിലും, മറ്റ് വള്ളങ്ങളിലും തെരച്ചിൽ ആരംഭിച്ചു. അമ്പലപ്പുഴ പോലീസും, നാട്ടുകാരും തെരച്ചിലിൽ പങ്കെടുക്കുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മറുനാടൻ തൊഴിലാളികളുടെ ഉപഭോഗ വർധന ; സംസ്ഥാനത്ത് ബിയർ വിൽപ്പനയിൽ 29% വർധന

0
കൊച്ചി : കത്തുന്ന വേനൽച്ചൂടും മറുനാടൻ തൊഴിലാളികളുടെ ഉപഭോഗ വർധനവും ഇത്തവണ...

തെലങ്കാനയിൽ പെൺകുട്ടിയെ കാമുകൻ കൊലപ്പെടുത്തി

0
തെലങ്കാന: തെലങ്കാനയിൽ സ്വന്തം മകളെ കൊലപ്പെടുത്താൻ കാമുകന് നിർദ്ദേശം നൽകി പിതാവ്....

പ്രവാചകൻ മുഹമ്മദ്‌ നബിയുടെ ജന്മദിനം ആഘോഷിച്ച് വിശ്വാസികൾ

0
തിരുവനന്തപുരം: ഇന്ന് നബി ദിനം. ലോകമെമ്പാടുമുള്ള ഇസ്ലാം മതവിശ്വാസികൾ ആഘോഷത്തിലാണ്....

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം....