കേരളത്തില്‍ കൊവിഡ് വാക്‌സിന്‍ സൗജന്യമായിരിക്കുമെന്ന് മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളത്തില്‍ കൊവിഡ് വാക്‌സിന്‍ സൗജന്യമായിരി ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരില്‍ നിന്നും കാശ് ഈടാക്കാന്‍ സര്‍ക്കാര്‍ ഉദേശിക്കുന്നില്ലെന്നും വാക്‌സിന്‍ സൗജന്യമായി വിതരണം ചെയ്യുന്നതിനുള്ള നടപടികളാണ് സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. രാജ്യത്തു ആദ്യമായാണ് ഒരു സംസ്ഥാനം കോവിഡ് വാക്സിന്‍ സൗജന്യമായി നല്‍കാമെന്ന് പ്രഖ്യാപിക്കുന്നത്. സംസ്ഥാനത്ത് ഇപ്പോള്‍ ഒരേസമയം ചികിത്സയിലുള്ള കൊവിഡ് രോഗികളുടെ എണ്ണം 60000ല്‍ താഴെയാണ്.

നാല്‍പത് ശതമാനത്തോളം കുറവാണ് രോഗികളുടെ എണ്ണത്തില്‍ ഉണ്ടായിട്ടുള്ളത്. ഇത് ആശ്വാസകരമാണ്. തദ്ദേശ തെരഞ്ഞെടുപ്പ് രോഗകാരണമായോ എന്ന് അറിയാന്‍ ഇനിയും ദിവസങ്ങള്‍ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തെ മറ്റ് പ്രദേശങ്ങളുമായി താരതമ്യം ചെയ്യുമ്ബോള്‍ കേരളത്തിലെ മരണസംഖ്യ വളരെ കുറവാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കഴിഞ്ഞ ദിവസങ്ങളില്‍ പത്തില്‍ താഴെ വന്നു. തദ്ദേശ തെരഞ്ഞെടുപ്പ് രോഗ വ്യാപനം ഉണ്ടാക്കിയില്ലെങ്കില്‍ ഈ ട്രെന്റ് തുടരും. അത് നമ്മുടെ ജാഗ്രതയുടെ കൂടി ഫലമാണ്.

എല്ലാവരും അതിവ ജാഗ്രതയോടെ ഇടപെടണം. പോസ്റ്റ് കൊവിഡ് അവസ്ഥയെ കുറിച്ചും ജാഗ്രത ഉണ്ടാകണം. രോഗ ബാധക്ക് ശേഷം മൂന്നാഴ്ചയോളം ശാരീരിക അവശത തുടരും. അതിന് ശേഷവും അനാരോഗ്യം ഉണ്ടെങ്കില്‍ അത് ഗൗരവമായി എടുക്കണം. മൂന്ന് മാസത്തിലേറെ നീണ്ടു നില്‍ക്കുന്നെങ്കില്‍ അത് ക്രോണിക്ക് കൊവിഡ് സിന്‍ഡ്രോം ആണ്. കൊവിഡാനന്തര അവസ്ഥ അനുഭവിക്കുന്നവര്‍ മതിയായ വിശ്രമവും ചികിത്സയും സ്വീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...