വയനാട്ടില്‍ കാപ്പി വിളവെടുപ്പിനെയും ബാധിച്ച് കൊവിഡ് പ്രതിസന്ധി ; ഇതര സംസ്ഥാന തൊഴിലാളികളെ കൊണ്ടുവരുന്നതിന് നിയന്ത്രണം

For full experience, Download our mobile application:
Get it on Google Play

വയനാട് : കൊവിഡ് പ്രതിസന്ധി വയനാട്ടില്‍ കാപ്പി വിളവെടുപ്പിനേയും ബാധിക്കുന്നു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് തൊഴിലാളികളെ കൊണ്ടുവരുന്നതിനുള്ള നിയന്ത്രണമാണ് കാപ്പി വിളവെടുപ്പ് ആരംഭിക്കാനിരിക്കെ കര്‍ഷകര്‍ക്ക് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. കര്‍ണാടകയില്‍ നിന്ന് വരുന്ന തൊഴിലാളികള്‍ രണ്ടാഴ്ചയോളം ക്വാറന്റീനില്‍ കഴിയണമെന്ന നിര്‍ദേശമാണ് കര്‍ഷകര്‍ക്ക് തിരിച്ചടിയായത്. വിളവെടുപ്പ് സമയമായിട്ടും കാപ്പിക്ക് വിലയില്ലാത്തതും പ്രതിസന്ധി രൂക്ഷമാക്കുകയാണ്.

വയനാട്ടില്‍ ഡിസംബര്‍ ആദ്യ വാരത്തില്‍ ആരംഭിക്കുന്ന കാപ്പി വിളവെടുപ്പ് ജനുവരി പകുതിയോടെയാണ് അവസാനിക്കുക. കാപ്പിക്കുരു പഴുത്ത് കഴിഞ്ഞാല്‍ അധികം വൈകാതെ ഇവ പറിച്ചെടുക്കണം. കര്‍ണാടകയില്‍ നിന്നുള്ള തൊഴിലാളികളായിരുന്നു വിളവെടുപ്പിന് വയനാട്ടിലേക്ക് എത്തിയിരുന്നത്. അന്‍പതും നൂറും പേര്‍ അടങ്ങുന്ന സംഘങ്ങള്‍ തോട്ടങ്ങളില്‍ താമസിച്ചായിരുന്നു കാപ്പി വിളവെടുത്തിരുന്നത്. ഇത്തവണ കൊവിഡ് തീര്‍ത്ത പ്രതിസന്ധി കാപ്പി വിളവെടുപ്പിനേയും ദോഷകരമായി ബാധിച്ചു. മിക്കവാറും തോട്ടങ്ങളില്‍ കാപ്പിക്കുരു പഴുത്ത് കഴിഞ്ഞെങ്കിലും കര്‍ണാടകയില്‍ നിന്ന് തൊഴിലാളികള്‍ ഇനിയും ജില്ലയിലെത്തിയിട്ടില്ല.

സംസ്ഥാനം കടന്ന് വരുമ്പോള്‍ ക്വാറന്റീനില്‍ പ്രവേശിക്കണമെന്നതിനാല്‍ തൊഴിലാളികള്‍ പലരും ജില്ല കടക്കാന്‍ തയാറാകുന്നില്ല. കര്‍ണാടകയില്‍ നിന്നുള്ള പതിവ് ജോലിക്കാരെ ജില്ലയിലെത്തിക്കുമ്പോള്‍ രണ്ടാഴ്ചയെങ്കിലും ഇവരെ ക്വാറന്റീനില്‍ നിലനിര്‍ത്തേണ്ട ഉത്തരവാദിത്തം കൂടി കര്‍ഷകര്‍ക്കുണ്ടാകും. ഇതിന് പുറമേ വിലത്തകര്‍ച്ചയും പ്രതിസന്ധിയാകുന്നുണ്ട്. നിലവില്‍ ഉണ്ട കാപ്പി ചാക്കിന് 3,750 രൂപയാണ് വില. ഉത്പാദന കുറവാണ് മറ്റൊരു പ്രതിസന്ധി. പ്രളയത്തിന് ശേഷം ഇനിയും ഉത്പാദനം സാധാരണനിലയിലേക്ക് എത്തിയിട്ടില്ല. കഴിഞ്ഞ വര്‍ഷം ഏതാണ്ട് 30 ശതമാനത്തിലേറെ ഉത്പാദന കുറവാണ് നേരിട്ടത്. ഇത്തവണയും സമാനമായ നിലയില്‍ ഉത്പാദന കുറവ് നേരിട്ടേക്കാമെന്നാണ് കര്‍ഷകരുടെ കണക്കുകൂട്ടല്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...

കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത് പി ആർ പ്രവർത്തനങ്ങളിൽ...

0
തിരുവനന്തപുരം: കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത്...