തിരുവനന്തപുരം : സഹജീവനക്കാരനെ മര്‍ദ്ദിച്ച ഭരണാനുകൂല സംഘടനാ നേതാവിനെതിരെ മുഖ്യമന്ത്രിയുടെ നടപടി. സെക്രട്ടേറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്‍ എന്ന ഭരണാനുകൂല സംഘടനാ നേതാവിനെതിരെയാണ് നടപടി. അസോസിയേഷന്റെ എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗമായ സതികുമാറിനെ സെക്രട്ടേറിയേറ്റിന് പുറത്തേക്കാണ് മാറ്റിയത്. അഗ്രികള്‍ച്ചര്‍ സെല്ലിലേക്കാണ് സതികുമാറിന് സ്ഥലംമാറ്റം. സതികുമാറിന്റെ മര്‍ദ്ദനമേറ്റ ജീവനക്കാരന്‍ മറ്റൊരു സംഘടനയുടെ പ്രവര്‍ത്തകനാണ്. സതികുമാര്‍ കുറ്റക്കാരനാണെന്ന് ബോധ്യമായതിനെ തുടര്‍ന്നാണ് നടപടി. ഇത് സംബന്ധിച്ച പരാതി പൂഴ്ത്തിവയ്ക്കാന്‍ ശ്രമം നടന്നുവെങ്കിലും കര്‍ശന നടപടി വേണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നായിരുന്നു നടപടി.
സഹജീവനക്കാരനെ മര്‍ദ്ദിച്ച ഇടതുപക്ഷ സംഘടനാ നേതാവിനെതിരെ മുഖ്യമന്ത്രിയുടെ നടപടി
RECENT NEWS
Advertisment