23-ാം തീയതിക്കുള്ളിൽ സർക്കാർ ഉണ്ടായാൽ മതി ; പിണറായി കാവൽ നിന്നോട്ടെ എന്ന് എം.എം. ഹസൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : യുഡിഎഫ് സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾക്കിടയിൽ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് എം.എം. ഹസൻ. മെയ് 23-ാം തീയതിക്കുള്ളിൽ സർക്കാർ അധികാരത്തിൽ വന്നാൽ മതി എന്നും അതുവരെ പിണറായി വിജയൻ കാവൽ മുഖ്യമന്ത്രിയായി തുടരുന്നതിൽ ഭരണഘടനാപരമായ തടസ്സങ്ങളില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്ത സർക്കാർ വരുന്നത് വരെ കാവൽ നിൽക്കാനാണ് പിണറായി വിജയനെ ചുമതലപ്പെടുത്തിയിരിക്കുന്നത്. അതിൽ ആർക്കും പ്രയാസമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് കോൺഗ്രസ് ഹൈക്കമാൻഡും രാഹുൽ ഗാന്ധിയുമാണ്. നിലവിൽ മൂന്ന് പേരുടെ പേരുകൾ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ചർച്ച ചെയ്യപ്പെടുന്നുണ്ടെന്നും എല്ലാവരുടെയും അഭിപ്രായങ്ങൾ പരിഗണിച്ച് പാർട്ടി ഉചിതമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിൽ മത്സരിക്കാത്ത ഒരാൾ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരുന്നത് കോൺഗ്രസ് ചരിത്രത്തിൽ ആദ്യമായല്ലെന്നും അത്തരം തീരുമാനങ്ങൾ ഹൈക്കമാൻഡിന്റെ അധികാരപരിധിയിൽ വരുന്നതാണെന്നും ഹസൻ ഓർമ്മിപ്പിച്ചു. സർക്കാർ രൂപീകരണം വൈകുന്നതുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങളിൽ മാധ്യമങ്ങളെയും സോഷ്യൽ മീഡിയയെയും ഹസൻ രൂക്ഷമായി വിമർശിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...

തിരുവോണത്തിനും വ്യാപക മഴ; മുന്നറിയിപ്പില്‍ മാറ്റം, 6 ജില്ലകളിൽ യെല്ലോ അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. തിരുവോണദിനത്തിലും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്....

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...