കേരളത്തിലെ മുഴുവൻ ആളുകളുടെയും മുഖ്യമന്ത്രിയാണെന്ന് പിണറായി ഓർക്കണം ; വീണ്ടും കടുത്ത വിമർശനവുമായി ഓർത്തഡോക്സ് സഭ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരളത്തിലെ മുഴുവൻ ആളുകളുടെയും മുഖ്യമന്ത്രിയാണു താനെന്നു പിണറായി വിജയൻ ഓർക്കണമെന്ന് ഓർത്തഡോക്സ് സഭാ മാധ്യമ വിഭാഗം പ്രസിഡന്റ് ഡോ. യൂഹാനോൻ മാർ ദിയസ്കോറസ്. കുറച്ചാളുകളുടെ മുഖ്യമന്ത്രിയായി മാത്രമിരിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെങ്കിൽ അപകടം വിളിച്ചുവരുത്തും. പുത്തൻകുരിശിലെ മുഖ്യമന്ത്രിയുടെ പ്രസംഗം ആശങ്കയ്ക്കു വക നൽകുന്നതാണെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച കോട്ടയത്തു മുഖ്യമന്ത്രിക്കെതിരെ നടത്തിയ വിമർശനം സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയെ വേദിയിലിരുത്തിയും അദ്ദേഹം ആവർത്തിച്ചു. മാർത്തോമ്മൻ പൈതൃക സംഗമം തെക്കൻ മേഖലാ ദീപശിഖാ പ്രയാണത്തിനുള്ള തുമ്പമൺ ഭദ്രാസനതല സ്വീകരണ സമ്മേളനം മാക്കാംകുന്ന് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിയുടെ ചില പ്രവർത്തനങ്ങൾ കാണുമ്പോൾ അദ്ദേഹം ഒരു വിഭാഗത്തിന്റെ മാത്രം മുഖ്യമന്ത്രിയാണോ എന്ന തോന്നലുണ്ടാക്കുന്നു. സുപ്രീം കോടതി വിധി മാനിച്ചു മുന്നോട്ടു പോകുമെന്നു പറയാനാണ് ഭരണകർത്താക്കൾക്ക് ആർജവം ഉണ്ടാകേണ്ടത്. സുപ്രീം കോടതി വിധിക്കെതിരെ പുതിയ നിയമം കൊണ്ടുവരുമെന്നു പറയുന്നത് രാജ്യത്തിന്റെ വ്യവസ്ഥാപിത ഭരണഘടനയെയും നിയമവ്യവസ്ഥയെയും നിന്ദിക്കുന്നതിനു തുല്യമാണ്. നിയമ നിർമാണത്തിലൂടെ കൂടുതൽ പ്രശ്നങ്ങളുണ്ടാക്കി സ്വന്തം കസേര ഉറപ്പിക്കാനാണ് പലരും ശ്രമിക്കുന്നത്. സുപ്രീം കോടതി വിധി അംഗീകരിക്കാത്തവർ എന്തു നിയമം കൊണ്ടുവന്നാലും വിലപ്പോകില്ല. സമുദായാംഗങ്ങളെ വിഘടിപ്പിച്ചു നിർത്തി വോട്ടുനേടാനാണ് രാഷ്ട്രീയ കക്ഷികളെല്ലാം ശ്രമിക്കുന്നത്. എന്നാൽ സമുദായത്തെ തകർക്കാനുള്ള നീക്കമുണ്ടായാൽ അതിനുള്ള തിരിച്ചടി നൽകാൻ നിർബന്ധിതരാകും. സ്നേഹം നടിച്ചു മിണ്ടാതിരിക്കുന്ന രാഷ്ട്രീയക്കാരെയല്ല, മറിച്ചു നീതിന്യായ വ്യവസ്ഥ തിരിച്ചറിഞ്ഞു പ്രതികരിക്കുന്ന രാഷ്ട്രീയ നേതാക്കളെയാണു നാടിനാവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലിയേക്കര ടോൾ വിഷയത്തിൽ പ്രതികരണവുമായി ഒ ജെ ജനീഷ്

0
തൃശൂർ: പാലിയേക്കര ടോൾ പ്ലാസയിൽ ഗതാഗതക്കുരുക്കിനെ തുടർന്ന് കേന്ദ്രമന്ത്രി സുരേഷ്...

കയ്പമംഗലം വാഹനാപകടം : അന്വേഷണം പ്രത്യേക സംഘത്തിന് ; തമിഴ്നാട്ടിലടക്കം അന്വേഷണം നടത്തും

0
തൃശൂർ : എട്ട് വിദ്യാർഥികളുടെ മരണത്തിന് ഇടയാക്കിയ കയ്പമംഗലം വാഹനാപകടം അന്വേഷിക്കാൻ...

രാഹുൽ ​ഗാന്ധിയും മുഖ്യമന്ത്രി വി.ഡി. സതീശനും തമ്മിലെ കൂടിക്കാഴ്ച അവസാനിച്ചു

0
ന്യൂഡൽഹി : പത്ത് ജൻപഥിൽ കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയും...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് : എസ്എഫ്ഐ നേതാവ് ആദർശിന്റെ അറസ്റ്റ് രേഖപ്പെടുത്തും

0
തിരുവനന്തപുരം : ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒരു പ്രതിയുടെ അറസ്റ്റ്...