Wednesday, April 24, 2024 12:57 pm

റെ​യി​ല്‍​വേ വി​ക​സ​ന​ അ​വ​ഗ​ണ​നക്കെതി​രെ ശ​ബ്ദ​മു​യ​ര്‍​ത്ത​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : റെ​യി​ല്‍​വേ വി​ക​സ​ന​ അ​വ​ഗ​ണ​നക്കെതി​രെ ശ​ബ്ദ​മു​യ​ര്‍​ത്ത​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. കേ​ര​ള​ത്തി​ല്‍​നി​ന്നു​ള്ള പാ​ര്‍​ല​മെ​ന്റ്​ അം​ഗ​ങ്ങ​ളുടെ യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​ങ്ക​മാ​ലി – ​ശ​ബ​രി പാ​ത, നേ​മം ടെ​ര്‍മി​ന​ല്‍, കൊ​ച്ചു​വേ​ളി ടെ​ര്‍മി​ന​ല്‍, ത​ല​ശ്ശേ​രി – ​മൈ​സൂ​ര്‍ പാ​ത, കാ​ഞ്ഞ​ങ്ങാ​ട് – ​പാ​ണ​ത്തൂ​ര്‍ – ​ക​ണി​യൂ​ര്‍ പാ​ത എ​ന്നി​വ​യി​ലൊ​ന്നും അ​നു​കൂ​ല പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യി​ല്ല. ഓ​ട്ടോ​മാ​റ്റി​ക് സി​ഗ്​​ന​ലി​ങ്​ സം​വി​ധാ​ന​ത്തി​ന്റെ കാ​ര്യ​ത്തി​ലും അ​വ​ഗ​ണ​ന​യാ​ണ്. അ​മൃ​ത എ​ക്സ്​​പ്ര​സ് രാ​മേ​ശ്വ​രം​വ​രെ നീ​ട്ട​ലും എ​റ​ണാ​കു​ളം – ​വേ​ളാ​ങ്ക​ണ്ണി റൂ​ട്ടി​ല്‍ പു​തി​യ ട്രെ​യി​ന്‍ അ​നു​വ​ദി​ക്കു​ന്ന കാ​ര്യ​ത്തി​ലും ഇ​തേ സ​മീ​പ​ന​മാ​ണ്.

എ​യിം​സ് സ്ഥാ​പി​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ അ​നു​കൂ​ല പ്ര​തി​ക​ര​ണം ഉ​ണ്ടാ​യി​ല്ല. 2022 ജൂ​ലൈ​ക്ക് ശേ​ഷ​മു​ള്ള​തും തു​ട​ര്‍​ന്നു​ള്ള അ​ഞ്ച്​ വ​ര്‍​ഷ​ങ്ങ​ളി​ലെ​യും ജി.​എ​സ്.​ടി ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്ക​ണം. ധ​ന​ക​മീ​ഷ​ന്‍ ശി​പാ​ര്‍​ശ ചെ​യ്ത 2022-23 ലേ​ക്കു​ള്ള 3.5 ശ​ത​മാ​നം ധ​ന​ക​മ്മി​ക്ക് പ​ക​രം നി​ബ​ന്ധ​ന​ക​ള്‍ ഇ​ല്ലാ​തെ 4.5 ശ​ത​മാ​നം അ​നു​വ​ദി​ക്ക​ണം. തു​റ​മു​ഖ ബി​ല്‍, സ​ഹ​ക​ര​ണ​നി​യ​മം, ഡാം ​സു​ര​ക്ഷാ ബി​ല്‍, ക​ന്‍റോ​ണ്‍​മെന്റ് ബി​ല്‍, ഫാ​ക്ട​റീ​സ് റീ – ​ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍ മു​ത​ലാ​യ പ​ല വി​ഷ​യ​ത്തി​ലും കേ​ന്ദ്രം കൂ​ടി​യാ​ലോ​ച​ന ന​ട​ത്താ​തെ നി​യ​മ​നി​ര്‍​മാ​ണം ന​ട​ത്തു​ക​യാ​ണ്. ഇ​ത്ത​രം നീ​ക്ക​ങ്ങ​ളെ എ​തി​ര്‍​ക്ക​ണം. പ്ര​വാ​സി​ ക്ഷേ​മ​ത്തി​നും പു​ന​ര​ധി​വാ​സ​ത്തി​നു​മാ​യി ആ​യി​രം കോ​ടിയു​ടെ പാ​ക്കേ​ജ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി​യോ​ട് അ​ഭ്യ​ര്‍​ഥി​ച്ചി​ട്ടു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ല്‍ യാ​തൊ​രു പ്ര​തി​ക​ര​ണ​വും ഇ​ല്ല. ബി.​പി.​സി.​എ​ല്‍, എ​ല്‍.​ഐ.​സി സ്വ​കാ​ര്യ​വ​ത്​​ക​ര​ണ​ത്തി​നെ​തി​രെ ഇ​ട​പെ​ട​ണം. എ​ച്ച്‌.​എ​ല്‍.​എ​ല്‍ ഉ​ട​മ​സ്ഥ​ത കേ​ന്ദ്രം കൈ​യൊ​ഴി​ഞ്ഞാല്‍ ഉ​ട​മ​സ്ഥാ​വ​കാ​ശം സം​സ്ഥാ​ന സ​ര്‍​ക്കാ​റി​ന് കൈ​മാ​റ​ണ​മെ​ന്ന ആ​വ​ശ്യം പാ​ര്‍​ല​മെന്റി​ല്‍ ഉ​ന്ന​യി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വി​ദേ​ശ വി​മാ​ന ക​മ്പനി​ക​ളു​ടെ സ​ര്‍​വി​സു​ക​ള്‍ അ​നു​വ​ദി​ക്കാ​ന്‍ ഇ​ട​പെ​ട​ണം. എ​മി​റേ​റ്റ്സ്, എ​ത്തി​ഹാ​ദ്, ഫ്ലൈ ​ദു, എ​യ​ര്‍ അ​റേ​ബ്യ, ഖ​ത്ത​ര്‍ എ​യ​ര്‍​വേ​സ്, ഒ​മാ​ന്‍ എ​യ​ര്‍, സൗ​ദി അ​റേ​ബ്യ​ന്‍ /​സൗ​ദി​യ, ഗ​ള്‍​ഫ് എ​യ​ര്‍, എ​യ​ര്‍ ഏ​ഷ്യ, സി​ല്‍​ക്ക് എ​യ​ര്‍, ശ്രീ​ല​ങ്ക​ന്‍ എ​യ​ര്‍ എ​ന്നീ വി​മാ​ന​ക​മ്പ​നി​ക​ള്‍ സ​ര്‍​വി​സ് ന​ട​ത്താ​ന്‍ താ​ല്‍​പ​ര്യം പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ട്. ക​യ​റ്റു​മ​തി​യും വി​ദേ​ശ വ്യാ​പാ​ര​വും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന് സം​യോ​ജി​ത എ​യ​ര്‍ കാ​ര്‍​ഗോ കോം​പ്ല​ക്സും പ​ണി​തു. എ​ന്നാ​ല്‍ പോ​യ​ന്‍റ് ഓ​ഫ് കോ​ള്‍, ഓ​പ​ണ്‍ സ്കൈ ​പോ​ളി​സി എ​ന്നി​വ​യു​ടെ കാ​ര്യ​ത്തി​ല്‍ നി​ഷേ​ധാ​ത്മ​ക നി​ല​പാ​ടാ​ണ് കേ​ന്ദ്ര​ത്തിന്റേ​ത്. വി​ദേ​ശ വി​മാ​ന ക​മ്പ​നി​ക​ളെ പ്ര​വേ​ശി​ക്കാ​ന്‍ അ​നു​വ​ദി​ക്കാ​ത്ത​ത് വി​മാ​ന​ത്താ​വ​ള​ നി​ല​നി​ല്‍​പ്പി​നെ​ ബാ​ധി​ക്കും. കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 152.5 ഏ​ക്ക​ര്‍ ഭൂ​മി വി​മാ​ന​ത്താ​വ​ളം സ്വ​കാ​ര്യ​വ​ത്​​ക​രി​ക്കി​ല്ല എ​ന്ന നി​ബ​ന്ധ​ന​യോ​ടെ ഏ​റ്റെ​ടു​ക്കുമെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. മ​ന്ത്രി​മാ​ര്‍, എം.​പി​മാ​ര്‍, ചീ​ഫ് സെ​ക്ര​ട്ട​റി ഉ​ള്‍​പ്പെ​ടെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ബാള്‍ട്ടിമോർ പാലം അപകടം : ഉത്തരവാദികൾ കപ്പല്‍ ഉടമകളും നടത്തിപ്പുകാരുമെന്ന് കോടതിയിൽ റിപ്പോര്‍ട്ട്‌

0
ന്യൂയോര്‍ക്ക് : അമേരിക്കയിലെ ബാള്‍ട്ടിമോറിലെ ഫ്രാന്‍സിസ് സ്‌കോട്ട് കീ പാലം തകരാനിടയാക്കിയ...

ഷാ​ഫി പ​റ​മ്പി​ലി​ന് കെ.​കെ. ശൈ​ല​ജ​യു​ടെ വ​ക്കീ​ൽ നോ​ട്ടീ​സ്

0
വ​ട​ക​ര: ന​വ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ത​നി​ക്കെ​തി​രെ വ്യാ​ജ വി​ഡി​യോ​ക​ളും മോ​ർ​ഫ് ചെ​യ്ത ചി​ത്ര​ങ്ങ​ളും...

ആന്റോ ആൻറണിയുടെ വിജയം സുനിശ്ചിതം ; പഴകുളം മധു

0
അടൂർ: പത്തനംതിട്ട പാർലമെൻറ് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ആൻ്റോ ആൻ്റണിയുടെ വിജയം...

മോദിക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് 93 മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു

0
ന്യൂഡൽഹി: വിദ്വേഷ പ്രസംഗം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സിവിൽ...