താനൂർ കസ്റ്റഡി മരണം ; കർശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : താനൂർ കസ്റ്റഡി മരണത്തിൽ കുറ്റം ചെയ്തവർ രക്ഷപ്പെടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. താനൂർ കസ്റ്റഡി മരണത്തിൽ നിയമസഭയിൽ പ്രതിപക്ഷമുന്നയിച്ച അടിയന്തരപ്രമേയ നോട്ടീസിന്മേലുള്ള ചർച്ചയ്ക്ക് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. പോലീസ് ഭാഗത്തുനിന്ന് ഒറ്റപ്പെട്ട ചില സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇത്തരം കാര്യങ്ങളിൽ കർശന നടപടി സ്വീകരിച്ചിട്ടുണ്ട്. താനൂർ സംഭവത്തിൽ കർക്കശ നടപടി സ്വീകരിക്കും. 27 പോലീസുകാരെ പിരിച്ചു വിട്ടു. കുറ്റകൃത്യങ്ങളോട് ഒരു ദാക്ഷിണ്യവും കാണിക്കുന്നില്ല എന്നതിന്റെ തെളിവാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. പോലീസ് അതിക്രമം തുടർക്കഥയാകുന്നുവെന്നാണ് പ്രതിപക്ഷം പറയുന്നത്. ഒറ്റപ്പെട്ട സംഭവങ്ങൾക്കെതിരെ കർശന നടപടികൾ ഉണ്ടായി.

കുറ്റകൃത്യങ്ങളുടെ പേരിൽ 27 പേരെ സർവീസിൽ നിന്ന് തന്നെ നീക്കിയിട്ടുണ്ട്. ഇത് മറ്റെവിടെയുണ്ട്? വ്യത്യസ്തമായ പോലീസ് സർവ്വീസാണ് കേരളത്തിലുള്ളത്. കൊള്ളരുതായ്മ കാണിച്ചവരെ സർവീസിൽ നിന്നടക്കം ഒഴിവാക്കുന്നു. 2016ന് ശേഷം പോലീസ് ക്രൂരതകൾ അത്ര വലുതായി ഉണ്ടായിട്ടില്ല. അതിന് മുൻപത്തെ പോലീസിന് കുറ്റകൃത്യങ്ങളോട് എന്തായിരുന്നു നടപടിയെന്നും മുഖ്യമന്ത്രി ചോദിച്ചു. യുഡിഎഫ് ഭരണകാലത്തെ പോലീസ് സേനയെ ചൂണ്ടിയായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. പ്രതികളെ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള നീക്കം അന്വേഷണ സംഘത്തിൻറെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. കുറ്റവാളികൾക്ക് ഏറ്റവും അർഹമായ ശിക്ഷ ലഭ്യമാക്കുന്നതിന് ഇടപെടൽ ഉണ്ടാകണം. മരിച്ച വ്യക്തിയുടെ പരിക്ക് പരാമർശിക്കപ്പെട്ടു. അക്കാര്യം അന്വേഷണ ഏജൻസി അന്വേഷിച്ച് കണ്ടെത്തും. അക്കാര്യത്തിൽ സർക്കാരിന് ഒരു തടസ നിലപാടുമില്ല. പോലീസ് ലോക്കപ്പ് ആരെയും തല്ലിക്കൊല്ലാനുള്ള ഇടമല്ലെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഓർഡിനറി ബസുകൾ കുറവായ മലബാറിൽ സർവീസുകളുടെ എണ്ണം വർധിപ്പിക്കണമെന്ന ആവശ്യം ശക്തം

0
കോഴിക്കോട്: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര തുടങ്ങുമ്പോൾ ഓർഡിനറി ബസുകൾ...

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ താഴ്ന്നിറങ്ങിയ വിമാനത്തിന്‍റെ കാറ്റടിച്ച് ഓടിട്ട വീടിന്‍റെ മേൽക്കൂര തകർന്നു

0
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ താഴ്ന്നിറങ്ങിയ വിമാനത്തിന്‍റെ കാറ്റടിച്ച് ഓടിട്ട വീടിന്‍റെ മേൽക്കൂര...

ടേക്ക് ഓഫിന് തൊട്ട് പിന്നാലെ ഇടത്തേക്ക് തിരിഞ്ഞു ; അഗ്നിഗോളമായി വിമാനം ; യാത്രക്കാർ...

0
മിസോറി: ടേക്ക് ഓഫിന് തൊട്ട് പിന്നാലെ ഇടത്തേക്ക് തിരിഞ്ഞു. റൺവേയ്ക്ക് സമീപം...

എ പത്മകുമാറിന് ഇന്ന് നിർണായക ദിനം ; സിപിഎം പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കാൻ സാധ്യത

0
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ മുതിർന്ന സിപിഎം നേതാവ് എ പത്മകുമാറിനെതിരായ...