ഇന്ധന വില വർധനവിൽ മുൻപ് നികുതി കുറയ്ക്കാൻ സമരം ചെയ്ത യുഡിഎഫ് അധികാരത്തിലേറിയപ്പോൾ എന്ത് നടപടി സ്വീകരിക്കുമെന്ന് പിണറായി വിജയൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പെട്രോളും ഡീസലും അടിക്കടി വർദ്ധിപ്പിച്ച് പൊതുജനങ്ങളെ കേന്ദ്ര സർക്കാർ പകൽക്കൊള്ള നടത്തുകയാണെന്ന് സി പി എം പൊളിറ്റ് ബ്യൂറോ അംഗവും കേരളത്തിന്‍റെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ. രാജ്യാന്തര വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില താഴുമ്പോഴും രാജ്യത്ത് ജനങ്ങൾക്ക് മേൽ ഇന്ധന വിലക്കയറ്റം അടിച്ചേൽപ്പിക്കുന്നത് കടുത്ത അനീതിയാണ്. തെരഞ്ഞെടുപ്പ് കാലത്ത് വില വർദ്ധനവ് താൽക്കാലികമായി പിടിച്ചുവെക്കുകയും വോട്ട് കഴിഞ്ഞയുടൻ ജനങ്ങളുടെ പോക്കറ്റ് കാലിയാക്കുകയും ചെയ്യുന്നത് ബി ജെ പി സർക്കാരിന്റെ പതിവ് തട്ടിപ്പാണ്. കേന്ദ്രത്തിന്റെ ഈ ജനദ്രോഹ നയത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

മുൻപ് പ്രതിപക്ഷത്തിരുന്നപ്പോൾ ഇന്ധനവില വർദ്ധനവിനെതിരെ ‘സംസ്ഥാനം നികുതി കുറയ്ക്കണം’ എന്ന് ആവശ്യപ്പെട്ട് ശക്തമായി സമരം ചെയ്ത യു ഡി എഫ് സഖ്യമാണ് ഇന്ന് കേരളത്തിൽ അധികാരത്തിലെത്തിയിരിക്കുന്നതെന്ന് പിണറായി വിജയൻ ഓർമ്മിപ്പിച്ചു. തങ്ങൾ പ്രതിപക്ഷത്തിരുന്നപ്പോൾ ഉന്നയിച്ച സ്വന്തം വാദം പ്രാവർത്തികമാക്കാൻ പുതിയ സർക്കാരിന് സാധിക്കുമോയെന്ന വെല്ലുവിളിയും മുൻ മുഖ്യമന്ത്രി മുന്നോട്ടുവെച്ചു. സതീശൻ സർക്കാരിനോടുള്ള പ്രതിപക്ഷ നേതാവിന്‍റെ ആദ്യ വെല്ലുവിളി കൂടിയായി ഇത്.

കേന്ദ്ര സർക്കാരിന്റെ കൊള്ളയ്ക്കെതിരെ ശബ്ദമുയർത്താനും പുതിയ യു ഡി എഫ് സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനങ്ങൾക്ക് ആശ്വാസമേകാൻ സംസ്ഥാന നികുതി കുറയ്ക്കാൻ യു ഡി എഫ് സർക്കാർ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുകയെന്ന് അറിയാൻ കേരളത്തിലെ ജനങ്ങൾ ഇപ്പോൾ ആകാംക്ഷാഭരിതരാണെന്നും പിണറായി വിജയൻ പ്രസ്താവനയിൽ പറഞ്ഞു. ഇന്ധനവില വർധിക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ സെസ് കുറയ്ക്കുന്ന കാര്യം പരിശോധിക്കുകയാണെന്ന് രാവിലെ മുഖ്യമന്ത്രി വി ഡി സതീശൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...

യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു; സർവീസ് നാളെ രാവിലെ ആരംഭിക്കും

0
ബെം​ഗളൂരു: തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ. ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിനാണ്...

നഷ്ടപ്പെട്ടത് രണ്ട് ജീവനുകൾ; ഷെഡിനുള്ളിലെ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ അധികൃതരുടെ വീഴ്ചയെന്ന്...

0
ചെന്നൈ: തമിഴ്‌നാട്ടിലെ കാഞ്ചീപുരം ജില്ലയിൽ ടാർപോളിൻ ഷെഡിനുള്ളിൽ പ്രസവിച്ച 44-കാരിയും നവജാതശിശുവും...

ഔദ്യോഗിക പരിപാടിയിലേക്ക് ക്ഷണിച്ചില്ല : ചൂണ്ടിക്കാട്ടി ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനെതിരെ സ്പീക്കർക്ക് എം.പി പരാതി നൽകി

0
ന്യൂഡൽഹി: ലക്ഷദ്വീപിൽ ഉപരാഷ്ട്രപതി പങ്കെടുത്ത ഔദ്യോഗിക പരിപാടിയിൽ തന്നെ ക്ഷണിക്കാത്തതിൽ ലക്ഷദ്വീപ്...