തിരുവനന്തപുരം : പിണറായി വിജയൻ കാളകുട വിഷമെന്ന് കെ സുരേന്ദ്രൻ. കേരളത്തിൽ ഭീകരവാദികളെ വളർത്തുന്നത് അദ്ദേഹമാണ്. ബിജെപി സംസ്ഥാന നേതൃയോഗത്തിലാണ് സുരേന്ദ്രൻ്റെ പരാമർശം. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെ മുഖ്യമന്ത്രി കൊടും വിഷം എന്ന് വിളിച്ചതിനു പിന്നാലെയാണ് സുരേന്ദ്രൻ്റെ പരാമർശവും പുറത്തുവരുന്നത്. രാജവെമ്പാലയെക്കാൾ വലിയ വിഷമാണ് മുഖ്യമന്ത്രിക്ക് എന്ന് സുരേന്ദ്രൻ ആരോപിച്ചു. വർഗീയ ധ്രുവീകരണത്തിനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ഹമാസ് ഭീകരൻ കേരളത്തിൽ പ്രസംഗിച്ചു. ഇങ്ങനെ ഒരു ആഭ്യന്തരമന്ത്രിയല്ല ഇവിടെ ഉണ്ടായിരുന്നതെങ്കിൽ നടപടിയെടുത്തേനെ. ഇതിനെ ചോദ്യം ചെയ്ത ചന്ദ്രശേഖർ ആണോ അവരെ പ്രസംഗിപ്പിച്ച മുഖ്യമന്ത്രിയാണോ വിഷം? എന്തിനാണ് ധൃതിപിടിച്ച് മാർട്ടിന്റെ ഫേസ്ബുക്ക് അക്കൗണ്ട് ബ്ലോക്ക് ആക്കിയത്? ആരൊക്കെ അയാളെ സഹായിച്ചു എന്നത് അന്വേഷണം വേണം. കേരളത്തിൽ ഭീകരവാദ ശക്തികളെ പാലൂട്ടി വളർത്തുന്നത് മുഖ്യമന്ത്രി അവസാനിപ്പിക്കണം. കേരളത്തിൽ ഭീകരവാദ സംഘടനകളുടെ സ്ലിപ്പർ സെല്ലുണ്ട്. കളമശ്ശേരി കേസിനു പിന്നിൽ ആരൊക്കെയെന്ന് കണ്ടെത്തണം. ഒരു രാത്രി കൊണ്ട് അന്വേഷണം അവസാനിപ്പിക്കരുത്. സംശയങ്ങൾ പലതുമുണ്ട്. പരസഹായം ഉണ്ടായിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വരണം. ചില സംശയങ്ങൾക്ക് ന്യായമായ ഉത്തരം മുഖ്യമന്ത്രി നൽകുന്നില്ല. ഇത് കേരളമാണെന്ന് മാത്രം മുഖ്യമന്ത്രി പറയരുത് എന്നും സുരേന്ദ്രൻ പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.





























